സെപ്റ്റംബര്‍ അഞ്ചിനുളളില്‍ കുഴികള്‍ അടയ്ക്കും: മന്ത്രി
സെപ്റ്റംബര്‍ അഞ്ചിനുളളില്‍ കുഴികള്‍ അടയ്ക്കും: മന്ത്രി
Wednesday, August 20, 2014 11:52 PM IST
കോഴിക്കോട്: കാലവര്‍ഷത്തില്‍ തകര്‍ന്ന റോഡുകളിലെ കുഴികള്‍ സെപ്റ്റംബര്‍ അഞ്ചിനകം അടയ്ക്കുമെന്നു പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്. വെസ്റ്ഹില്‍ പിഡബ്ള്യുഡി റസ്റ് ഹൌസില്‍ നടന്ന മേഖലാ അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ വര്‍ഷത്തെ മഴയില്‍ പിഡബ്ള്യുഡി റോഡുകളുടെ 12 ശതമാനം മോശമായതായി മന്ത്രി അറിയിച്ചു. ഓണത്തിനുമുമ്പ് ആദ്യം കുഴികള്‍ അടയ്ക്കും. പിന്നീടു പൂര്‍ണ അറ്റകുറ്റപ്പണി നടത്തും. കരാറുകാരുടെ കുടിശിക ഉടന്‍ കൊടുത്തുതീര്‍ക്കും. കോഴിക്കോട് ബൈപാസ് റോഡിന്റെ അവശേഷിക്കുന്ന ഭാഗത്തിന്റെ നിര്‍മാണം സെപ്റ്റംബര്‍ ഒന്നിനു തുടങ്ങും. ഇതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും. കോഴിക്കോട് മോണോ റെയില്‍ പദ്ധതിക്കാവശ്യമായ സ്ഥലമേറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ കളക്ടറെ ചുമതലപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. നവംബറില്‍ കോഴിക്കോട്ട് നടക്കുന്ന ഇന്‍ഫ്രാസ്ട്രക്ചര്‍ കോണ്‍ഫറന്‍സിന്റെ ആദ്യ അവലോകനവും മന്ത്രി നടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.