ജസ്റീസ് സണ്‍ഡേ: സംസ്ഥാനതല സമാപനം 23ന്
Wednesday, August 20, 2014 12:16 AM IST
കൊച്ചി: ദളിത് ക്രൈസ്തവര്‍ നടത്തുന്ന അവകാശസമരങ്ങളില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിനു സിബിസിഐ ആഹ്വാനം ചെയ്ത ജസ്റീസ് സണ്‍ഡേ ആചരണത്തിന്റെ സംസ്ഥാനതല സമാപന സമ്മേളനം പിഒസിയില്‍ 23നു നടക്കും. ദളിത് കത്തോലിക്കാ മഹാജനസഭ എറണാകുളം- അങ്കമാലി അതിരൂപത ഡയറക്ടര്‍ ഫാ.ആന്റണി പുതിയാപറമ്പില്‍ രാവിലെ 10നു പതാക ഉയര്‍ത്തും. തുടര്‍ന്നു കെസിബിസി സെക്രട്ടറി ജനറല്‍ ബിഷപ് ഡോ.ജോസഫ് കരിയില്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. കെഎല്‍എം സംസ്ഥാന പ്രസിഡന്റ് ജോയ് ഗോതുരുത്ത് ദളിതരും ആഗോളവത്കരണവും എന്ന വിഷയത്തില്‍ ക്ളാസ് നയിക്കും.

ഉച്ചകഴിഞ്ഞ് 1.30ന് കെസിബിസി വൈസ്പ്രസിഡന്റ് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. എസ്സിഎസ്ടി കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ.സില്‍വസ്റര്‍ പൊന്നുമുത്തന്‍ അനുഗ്രഹപ്രഭാഷണം നടത്തും. ദളിത് കത്തോലിക്കാ മഹാജനസഭ സംസ്ഥാന പ്രസിഡന്റ് ജയിംസ് ഇലവുങ്കല്‍ അധ്യക്ഷത വഹിക്കും. കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ.ഡോ. വര്‍ഗീസ് വള്ളിക്കാട്ട് മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന ഡയറക്ടര്‍ ഫാ. ജോസഫ് കുറ്റിക്കാട്ടില്‍, ബെന്നി ബഹനാന്‍ എംഎല്‍എ, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍, ഡോ.സെബാ സ്റ്യന്‍ പോള്‍, സ്കറിയ ആന്റണി, ഷിബു ജോസഫ്, സി.സി. കുഞ്ഞുകൊച്ച്, ടി.ജെ. ഏബ്രഹാം, പി.ഒ. പത്രോസ്, എ. അംബി എന്നിവര്‍ പ്രസംഗിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.