കാരുണ്യപ്രവര്‍ത്തനം മതങ്ങള്‍ തമ്മിലുള്ള അകലം കുറയ്ക്കും: മാര്‍ കല്ലറങ്ങാട്ട്
കാരുണ്യപ്രവര്‍ത്തനം മതങ്ങള്‍ തമ്മിലുള്ള അകലം കുറയ്ക്കും: മാര്‍ കല്ലറങ്ങാട്ട്
Wednesday, August 20, 2014 12:13 AM IST
പാലാ: കാരുണ്യം നിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ സഹജീവികളുമായുള്ള അകലം കുറയ്ക്കുമെന്നു പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്. പാലാ രൂപതയുടെ കാരുണ്യപദ്ധതിയായ പാലാ കാരിത്താസിന്റെ ഒന്നാം വാര്‍ഷികസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ-ആതുരശുശ്രൂഷാരംഗത്ത് ജാതിമതവ്യത്യാസം കൂടാതെ അര്‍ഹതപ്പെട്ടവര്‍ക്കു സഹായകമാകുകയാണ് പാലാ കാരിത്താസിന്റെ ലക്ഷ്യം. പ്രവര്‍ത്തനങ്ങളുടെ ആദ്യപടിയായി വിവിധ മതവിഭാഗങ്ങളില്‍പ്പെട്ട 120 വിദ്യാര്‍ഥികള്‍ക്കു സഹായധനം നല്‍കി. കാരിത്താസ് സഭയുടെ തന്നെ സത്തയാണെന്നും അതു മറ്റു മതങ്ങളുമായി ആത്മബന്ധം പുലര്‍ത്താന്‍ സഭയെ സഹായിക്കുമെന്നും മാര്‍ കല്ലറങ്ങാട്ട് കൂട്ടിച്ചേര്‍ത്തു.


വിശക്കുന്ന മനുഷ്യരെ കണ്ടു നിങ്ങളുടെ കൈയില്‍ എന്തുണ്ട് എന്നു ശിഷ്യരോടു ചോദിച്ചു ഉള്ളതു വര്‍ധിപ്പിച്ചുനല്‍കിയ ഈശോയുടെ മാതൃകയിലാണു പാലാ കാരിത്താസ് പ്രവര്‍ത്തിക്കുന്നതെന്നു സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ ആശംസാപ്രസംഗത്തില്‍ പറഞ്ഞു.

അരുണാപുരം അല്‍ഫോന്‍സിയന്‍ പാസ്ററല്‍ ഇന്‍സ്റിറ്റ്യൂട്ടില്‍ നടന്ന വാര്‍ഷികസമ്മേളനത്തില്‍ മോണ്‍. ഫിലിപ്പ് ഞരളക്കാട്ട്, പാലാ കാരിത്താസ് ഡയറക്ടര്‍ ഫാ. ജോര്‍ജ് കക്കാട്ടില്‍, വക്കച്ചന്‍ മറ്റത്തില്‍ എക്സ് എംപി, അലക്സ് വെച്ചിയാനിക്കല്‍, മെല്‍ബിന്‍ പോള്‍, മരിയ സാബു എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.