ആഭ്യന്തരമന്ത്രിയുടെ അകമ്പടി വാഹനം പിക്കപ്പ് വാനില്‍ ഇടിച്ച് ഏഴുപേര്‍ക്കു പരിക്ക്
Friday, August 1, 2014 10:39 PM IST
ഹരിപ്പാട്: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ അകമ്പടി വാഹനം ഇടിച്ച് അഞ്ചു പോലീസുകാര്‍ ഉള്‍പ്പെടെ ഏഴുപേര്‍ക്കു പരിക്കേറ്റു. ആഭ്യന്തരമന്ത്രിയുടെ എസ്കോര്‍ട്ട് പോലീസ് ഉദ്യോഗസ്ഥരായ വേണുഗോപാല്‍ (52) മഹേഷ്(26) ഡ്രൈവര്‍ സുലൈമാന്‍(40), അനീഷ്(28), അജേഷ് (32), പിക്കപ്പ്വാന്‍ ഡ്രൈവര്‍ റഹിം, അന്തോണി എന്നിവര്‍ക്കാണു പരിക്കേറ്റത്. വേണുഗോപാല്‍, മഹേഷ്, സുലൈമാന്‍ എന്നിവര്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറ്റുള്ളവര്‍ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും ചികിത്സയിലാണ്.


ദേശീയ പാതയില്‍ കാഞ്ഞൂര്‍ ദേവീക്ഷേത്രത്തിനു സമീപം ഇന്നലെ വൈകുന്നേരം 6.15നായിരുന്നു അപകടം. കൃഷ്ണപുരത്ത് കാര്‍ട്ടൂണിസ്റ് ശങ്കറിന്റെ സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കാന്‍ പോകവേയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ഹൈവേ പോലീസ് ആശുപത്രിയില്‍ എത്തിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.