ബിഎസ്്സി നഴ്സിംഗ് കമ്യൂണിറ്റി ക്വോട്ട സ്പോട്ട് അലോട്ട്മെന്റ് നാളെ
Friday, August 1, 2014 12:10 AM IST
തിരുവനന്തപുരം: ബിഎസ്സി നഴ്സിംഗ്, ബിഎസ്സി എംഎല്‍ടി, ബിഎസ്സി(ഓപ്്ടോമെട്രി), ബിപിടി, ബിഎഎസ്എല്‍പി, ബിസിവിടി എന്നീ കോഴ്സുകളിലേക്ക് പ്രവേശനത്തിനുള്ള മൂന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിക്കുന്നവര്‍ നാലിനകം നിര്‍ദിഷ്ട ഫീസ് ഫെഡറല്‍ ബാങ്ക് ശാഖകളില്‍ ഒടുക്കണം. വെബ്സൈറ്റില്‍ നിന്നു ഡൌണ്‍ലോഡ് ചെയ്തെടുക്കാവുന്ന അലോട്ട്മെന്റ് മെമ്മോ ഫെഡറല്‍ ബാങ്കില്‍ ഹാജരാക്കി ഫീസ് ഒടുക്കണം.


ക്രിസ്ത്യന്‍ മാനേജ്മെന്റിന്റെ കീഴിലുള്ള കോളജുകളിലെ കമ്യൂണിറ്റി ക്വോട്ടാ സീറ്റുകളിലേയ്ക്കുള്ള പ്രവേശനത്തിന് ഒരു സ്പോട്ട് അലോട്ട്മെന്റ് എല്‍ബിഎസ് സെന്റര്‍ ജില്ലാ ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ നാളെ രാവിലെ 10ന് നടത്തും. അപേക്ഷകര്‍ക്ക് കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകള്‍ ഹാജരാക്കി ഈ സ്പോട്ട് അലോട്ട്മെന്റില്‍ പങ്കെടുക്കാം. ഫോണ്‍: 2560360/361/362/363/364/365.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.