പിജി ആയുര്‍വേദ പ്രവേശന പരീക്ഷ
Friday, August 1, 2014 12:09 AM IST
തിരുവനന്തപുരം: തിരുവനന്തപുരം, തൃപ്പുണിത്തുറ, കണ്ണൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ കോളജുകളിലും കോട്ടയ്ക്കല്‍ വിപിഎസ്വി, ഒല്ലൂര്‍ വൈദ്യരത്നം, കണ്ണൂര്‍ പറശിനിക്കടവ് എന്നീ ആയൂര്‍വേദ കോളജുകളിലും 2014-15 അധ്യയന വര്‍ഷത്തെ താഴെപ്പറയുന്ന ആയുര്‍വേദ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷകള്‍ ക്ഷണിച്ചു.പ്രവേശന പരീക്ഷ ഈ മാസം 31ന് തിരുവനന്തപുരത്തു നടത്തും. പരീക്ഷയ്ക്കു രണ്ടു മണിക്കൂര്‍ വീതം ദൈര്‍ഘ്യമുള്ള ഒബ്ജക്ടീവ് മാതൃകയിലുള്ള 150 ചോദ്യങ്ങള്‍ വീതമുള്ള രണ്ടു പേപ്പറുകള്‍ ഉണ്ടായിരിക്കും. സര്‍വീസ് വിഭാഗക്കാര്‍ ഉള്‍പ്പെടെയുള്ള എല്ലാ അപേക്ഷകരും ംംം.രലല.സലൃമഹമ.ഴ്ീ.ശി എന്ന പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റില്‍ ലഭ്യമാക്കിയിട്ടുള്ള പൊതു അപേക്ഷാഫോറം ഉപയോഗിച്ച് ഓണ്‍ലൈനായി ഈ മാസം 14ന് വൈകുന്നേരം മൂന്നു വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ംംം.രലലസലൃമഹമ.ീൃഴ എന്ന വെബ്സൈറ്റ് കാണുക.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.