റവ.ഡോ. മാത്യു കോയിക്കര ബാംഗളൂരില്‍ സീറോ മലബാര്‍ എപ്പിസ്കോപ്പല്‍ വികാരി
റവ.ഡോ. മാത്യു കോയിക്കര ബാംഗളൂരില്‍ സീറോ മലബാര്‍ എപ്പിസ്കോപ്പല്‍ വികാരി
Friday, August 1, 2014 10:38 PM IST
കൊച്ചി: ബാംഗളൂരിലെ സീറോ മലബാര്‍ വിശ്വാസികള്‍ക്കായുള്ള എപ്പിസ്കോപ്പല്‍ വികാരിയായി സിഎംഐ സഭാംഗം റവ. ഡോ. മാത്യു കോയിക്കരയെ നിയമിച്ചു. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നിര്‍ദേശത്തിനും രണ്ടാം വത്തിക്കാന്‍ കൌണ്‍സിലിന്റെ ക്രിസ്തുസ് ദോമിനുസ്, ഓറിയന്താലിയും എക്ളേസിയാരും എന്നീ പ്രമാണരേഖകള്‍ക്കും അനുസൃതമായി ബാംഗളൂര്‍ ആര്‍ച്ച്ബിഷപ് ഡോ. ബര്‍ണാഡ് മൊറെയ്സാണു നിയമനം നടത്തിയത്. ഇന്നു മുതല്‍ മൂന്നു വര്‍ഷത്തേക്കാണു നിയമനം. ബാംഗളൂര്‍ അതിരൂപതയിലെ വൈദിക സെനറ്റിലും റവ.ഡോ. കോയിക്കര അംഗമാ കും. ഒളനാട് സെന്റ് ജോര്‍ജ് പുത്തന്‍പള്ളി ഇടവകയില്‍ പരേതരായ ജോസഫ്-ത്രേസ്യാമ്മ ദമ്പതികളുടെ മകനായി 1949 ഓഗസ്റ് അഞ്ചിനാണു റവ. ഡോ. കോയിക്കരയുടെ ജനനം. 1967 ല്‍ സിഎംഐ സഭയില്‍ ചേര്‍ന്നു. 1979 ല്‍ പൌരോഹിത്യം സ്വീകരിച്ചു. 2005-11 കാലഘട്ടത്തില്‍ ബാംഗളൂരിലെ ധര്‍മാരാം ഫൊറോന പള്ളി വികാരിയായും സെന്റ് തോമസ് ഡീനറിയുടെ ഡീനായും സേവനം ചെയ്തു. ഹൊങ്കസാന്ദ്ര ഹോളി ഫാമിലി ഇടവക വികാരിയും അതിരൂപത ഉപദേശക സമിതി അംഗമായും സേവനം ചെയ്യുന്നതിനിടെയാണു പുതിയ നിയമനം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.