തേക്കടിയില്‍ തമിഴ്നാടിന്റെ രണ്ട് യാത്രാബോട്ടുകള്‍കൂടി
Friday, August 1, 2014 11:52 PM IST
കുമളി: തേക്കടി തടാകത്തില്‍ തമിഴ്നാട് പുതിയ സവാരിബോട്ടുകള്‍ ഇറക്കുന്നു. അണക്കെട്ട് പ്രദേശത്തേക്കു നിരീക്ഷണത്തിനുപോകാന്‍ രണ്ട് ചെറിയ ബോട്ടുകള്‍ തമിഴ്നാടിനുണ്ടായിരുന്നു. ഇതിനുപകരം 30 പേര്‍ക്കു യാത്രചെയ്യാവുന്ന വലിയ ബോട്ടുകളാണു പുതുതായി ഇറക്കുന്നത്.

ഇരുമ്പും തടിയും ഉപയോഗിച്ചുള്ള ഒരു ബോട്ട് ഇന്നലെ റോഡുമാര്‍ഗം തേക്കടി ബോട്ട് ലാന്‍ഡിംഗില്‍ എത്തിച്ചു. ഡ്രൈവര്‍ കാബിനും ബോഡിയും ചേര്‍ത്തുവച്ചശേഷമേ ബോട്ട് ഓടിക്കുകയുള്ളൂ. ഇതിനു മൂന്നുനാലു ദിവസംകൂടി വേണ്ടിവരും. ബോട്ടും ഡ്രൈവര്‍ കാബിനും രണ്ട് വാഹനങ്ങളിലായാണു ബോട്ട് ലാന്‍ഡിംഗിലെത്തിച്ചത്. ഇതിലും വലിയ മറ്റൊരു ഫൈബര്‍ ബോട്ടും താമസിയാതെ തേക്കടിയില്‍ എത്തിക്കും. രണ്ട് ബോട്ടുകള്‍ക്കുംകൂടി 90 ലക്ഷം രൂപയാണ് വില. കൊച്ചിയിലെ മാറ്റര്‍ ബോട്ട് നിര്‍മാണ കമ്പനിയാണ് ബോട്ടുകള്‍ നിര്‍മിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.