ചാവറയച്ചനെ നവോത്ഥാന നായകനായി അംഗീകരിച്ചത് അഭിനന്ദനാര്‍ഹം: കെസിവൈഎം
Friday, August 1, 2014 10:43 PM IST
പാലാ: കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് പള്ളിക്കൂടം എന്ന ആശയം അവതരിപ്പിച്ചു സമൂലമായ വിദ്യാഭ്യാസവിപ്ളവത്തിനു തിരികൊളുത്തിയ ആദ്യ കേരളീയനായ വാഴ്ത്തപ്പെട്ട ചാവറയച്ചനെ നവോത്ഥാന നായകരുടെ നിരയില്‍ ചേര്‍ത്ത് അംഗീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത് അഭിനന്ദനാര്‍ഹമാണെന്നു കെസിവൈഎം പാലാ രൂപത.

പള്ളിക്കൂടസംസ്കാരത്തിനു തുടക്കംകുറിച്ച ചാവറയച്ചന്റെ ആശയങ്ങളും സംഭാവനകളും നമ്മുടെ പള്ളിക്കൂടങ്ങളില്‍ പഠിക്കാനില്ലായിരുന്നുവെന്നതു കേരളചരിത്രത്തോടു ചെയ്ത കടുത്ത നീതിനിഷേധമായിരുന്നു.

മഹാനുഭാവന്മാരായ സ്വാമി വിവേകാനന്ദനും ശ്രീനാരായണഗുരുവിനും മുമ്പ് ജനിക്കുകയും വിദ്യാഭ്യാസത്തിന്റെ ആവശ്യത്തെക്കുറിച്ചു പഠിക്കുകയും ചെയ്ത ആളാണ് ചാവറയച്ചനെ ന്നും കെസിവൈഎം ചൂണ്ടിക്കാട്ടി.


ഷാലോം പാസ്ററല്‍ സെന്ററില്‍ ചേര്‍ന്ന രൂപത എക്സിക്യൂട്ടീവ് യോഗത്തില്‍ ചാവറയച്ചനെയും നവോത്ഥാന നായകരുടെ നിരയില്‍ പെടുത്തണമെന്നും നവോത്ഥാന നായകരായ കേരളീയര്‍ എന്ന ശീര്‍ഷകത്തില്‍ പാഠപുസ്തകത്തി ല്‍ ഒരു അധ്യായം വേണമെന്നും ആവശ്യപ്പെട്ടു മുഖ്യമന്ത്രി, ധനകാര്യമന്ത്രി, സാംസ്കാരിക മന്ത്രി, വിദ്യാഭ്യാസമന്ത്രി എന്നിവര്‍ക്കും സിഎംഐ പ്രയോര്‍ജനറാളിനും അയ്യായിരം പേരുടെ ഒപ്പോടുകൂടി നിവേദനം സമര്‍പ്പിച്ച മുന്‍ രൂപതാസമിതിയെ അഭിനന്ദിച്ചു.

യോഗത്തില്‍ ഫാ. ജോസഫ് ആലഞ്ചേരി, സിസ്റര്‍ ഷൈനി ഡിഎസ്ടി, ബിജു കാനാട്ട്, ആന്റോച്ചന്‍ പുന്നത്താനിയില്‍ എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.