മദ്യപാനം മനുഷ്യാവകാശമായി കരുതുന്നില്ല: വി.എം സുധീരന്‍
മദ്യപാനം മനുഷ്യാവകാശമായി കരുതുന്നില്ല: വി.എം സുധീരന്‍
Friday, August 1, 2014 10:41 PM IST
തിരുവനന്തപുരം: മനുഷ്യനെ നാശത്തിലേക്കു തള്ളിവിടുന്ന മദ്യപാനം മനുഷ്യാവകാശമായി ആരും കരുതുന്നില്ലെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. നിലവാരമില്ലെന്നു കണ്െടത്തിയതിനെത്തുടര്‍ന്ന് അടച്ചു പൂട്ടിയ 418 ബാറുകളില്‍ നിലവാരമുള്ളവ തുറക്കണമെന്ന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റീസ് ജെ.ബി. കോശിയുടെ ഉത്തരവിനെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു സുധീരന്‍. മദ്യപാനം മനുഷ്യാവകാശമാണോയെന്നു മനുഷ്യാവകാശ കമ്മീഷന്‍ വ്യക്തമാക്കണം. ബാര്‍ വിഷയം പാര്‍ട്ടി ഉപസമിതി ചര്‍ച്ച ചെയ്തു വരുന്നതേയുള്ളു. ഇനി ഉപസമിതി യോഗം എന്നു ചേരണമെന്ന കാര്യത്തില്‍ ധാരണയായിട്ടില്ല. ബാര്‍ വിഷയം ഇന്നലത്തെ കെപിസിസി യോഗത്തില്‍ ചര്‍ച്ചയായില്ലെന്നും സുധീരന്‍ പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.