പ്ളസ് ടു: 700 ബാച്ചുകള്‍ക്ക് അനുമതി നല്‍കി ഉത്തരവിറങ്ങി
Friday, August 1, 2014 10:38 PM IST
തിരുവനന്തപുരം: പ്ളസ്ടു കോഴ്സില്‍ പുതിയ സ്കൂളുകളും അധിക ബാച്ചുകളുമടക്കം 700 ബാച്ചുകള്‍ക്ക് അനുമതി നല്‍കി ഇന്നലെ സര്‍ക്കാര്‍ ഉത്തരവിറക്കി. നേരത്തെ പുറത്തിറക്കിയ ലിസ്റിലെ നമ്പരിട്ടതില്‍ വന്ന പിശകാണ് 699 ആകാന്‍ കാരണമെന്നും മുമ്പിറക്കിയ ലിസ്റില്‍ 700 സ്കൂളുകള്‍ ഉള്‍പ്പെട്ടിരുന്നതായും വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഏതൊക്കെ സ്കൂളുകളില്‍ ഏതൊക്കെ കോമ്പിനേഷനുകളാണ് അനുവദിക്കേണ്ടതെന്നു ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ക്കു തീരുമാനിക്കാം. മാനേജ്മെന്റുകള്‍ക്കു റീജണല്‍ ഡയറക്ടര്‍മാര്‍ വഴി അപേക്ഷിക്കാം. ഡയറക്ടറുടെ ശിപാര്‍ശ പ്രകാരം മാത്രമേ കോമ്പിനേഷനുകള്‍ അനുവദിക്കൂ. അതേസമയം ക്ളാസ് മുറികളുണ്േടായെന്ന പരിശോധന നടത്തും മുമ്പുതന്നെ എല്ലായിടവും ക്ളാസുകള്‍ തുടങ്ങാനാണ് ഹയര്‍ സെക്കന്‍ഡറി വകുപ്പു തീരുമാനം. രണ്ടു ക്ളാസ് മുറികളെങ്കിലും ഇല്ലാത്ത സ്കൂളുകളില്‍ പുതുതായി പ്ളസ്ടു നല്‍കില്ല. അധിക ബാച്ചുകള്‍ക്കും ഇത് ബാധകമാണ്. പുതുതായി തുടങ്ങുന്ന എല്ലാബാച്ചു കള്‍ക്കും ക്ളാസ് മുറികളുണ്േടാ യെന്നു ഹയര്‍ സെക്കന്‍ഡറി വകു പ്പു പരിശോധിച്ച് ഉറപ്പുവരുത്തണം.


പരിശോധനാ റിപ്പോര്‍ട്ടിനൊപ്പം ഡയറക്ടറുടെ ശിപാര്‍ശ കൂടിയുണ്െടങ്കിലേ പുതിയ സ്കൂളുകള്‍ ക്കും ബാച്ചുകള്‍ക്കും സര്‍ക്കാര്‍ അനുമതി നല്‍കൂ. പുതിയ സ്കൂളുകളില്‍ അവിടത്തന്നെ അപേക്ഷ സ്വീകരിക്കുകയും പ്രവേശനം നടത്തുകയും ചെയ്യാം. അധിക ബാച്ചുകളില്‍ ഏകജാലകം വഴിയാവും പ്രവേശനം. 40 കുട്ടികളെങ്കിലുമുണ്െടങ്കിലേ ഇക്കൊല്ലം ബാച്ച് തുടങ്ങാനാവൂ. അടുത്ത വര്‍ഷം 50 കുട്ടികളില്ലാത്ത ബാച്ചുകള്‍ റദ്ദാക്കപ്പെടുകയും ചെ യ്യും.

എയ്ഡഡ് മേഖലയില്‍ പുതുതായി അനുവദിച്ച 165 പ്ളസ്ടു സ്കൂളുകളിലും അധിക ബാച്ചുകളിലെ പ്രവേശനത്തിനും കര്‍ശനമായും സംവരണം പാലിക്കണം. എല്ലായിടത്തും സംവരണം പാലിക്കുന്നുണ്െടന്നു ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ ഉറപ്പുവരുത്തണം. സംവരണം പാലിക്കാത്തവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാനും നിര്‍ദേശമുണ്ട്. ഇക്കൊല്ലത്തെ പ്രോസ്പെക്ടസിലെ എല്ലാ നിര്‍ദേശങ്ങളും പുതിയ സ്കൂളുകള്‍ പാലിക്കണമെന്നും സര്‍ക്കാര്‍ നിഷ്കര്‍ഷിച്ചിട്ടുണ്ട്.

ഓഗസ്റ് 15നു മുമ്പു 700 പുതിയ ബാച്ചുകളിലും അധ്യയനം ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.