കോയമ്പത്തൂര്‍ സ്ഫോടനക്കേസ് പ്രതി പെരിന്തല്‍മണ്ണയില്‍ അറസ്റില്‍
Friday, August 1, 2014 10:39 PM IST
മലപ്പുറം: പത്തുവര്‍ഷമായി ഒളിവിലായിരുന്ന കോയമ്പത്തൂര്‍ സ്ഫോടനക്കേസിലെ പ്രതിയെ പെരിന്തല്‍മണ്ണ പനങ്ങാങ്ങരയില്‍ നിന്ന് കോയമ്പത്തൂര്‍ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം പിടികൂടി. കേസിലെ 178-ാം പ്രതിയും പനങ്ങാങ്ങര സ്വദേശിയുമായ കുഞ്ഞിമുഹമ്മദിനെ (51) ആണ് ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നിന് സ്പെഷല്‍ ബ്രാഞ്ച് എസ്ഐ രവികുമാറിന്റെ നേതൃത്വത്തില്‍ അറസ്റുചെയ്തത്.

ഒരാഴ്ച മുമ്പാണ് ഇയാള്‍ നാട്ടിലെത്തിയത്. കോയമ്പത്തൂര്‍ സ്ഫോടനക്കേസിലെ പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചെന്ന കുറ്റമാണ് ഇയാള്‍ക്കെതിരേയുള്ളത്. രഹസ്യവിവരം ലഭിച്ച കോയമ്പത്തൂര്‍ പോലീസ് മങ്കട പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.


കോയമ്പത്തൂരില്‍ റെന്റ് എ കാര്‍ ബിസിനസ് നടത്തുകയായിരുന്നു പ്രതി. ഇതിലൂടെയുളള ബന്ധമാണ് സ്ഫോ ടനക്കേസിലെ പ്രതികളുമായി ഇയാളെ അടുപ്പിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.