പട്ടയം നല്‍കിയില്ലെങ്കില്‍ മുന്നണിബന്ധം പുനരാലോചിക്കും: കേരള കോണ്‍ഗ്രസ്-എം
പട്ടയം നല്‍കിയില്ലെങ്കില്‍ മുന്നണിബന്ധം പുനരാലോചിക്കും: കേരള കോണ്‍ഗ്രസ്-എം
Friday, August 1, 2014 10:39 PM IST
ചെറുതോണി: ഒരുവര്‍ഷത്തിനുള്ളില്‍ പട്ടയ നടപടികള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ മുന്നണിബന്ധത്തെക്കുറിച്ചു പുനര്‍വിചിന്തനം നടത്തുമെന്നു കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ് കെ. മാണി എംപി. പട്ടയസമരത്തിന്റെ ഭാഗമായി കേരള കോണ്‍ഗ്രസ് -എം ഇടുക്കി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കളക്ടറേറ്റ്മാര്‍ച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പട്ടയസമരങ്ങള്‍ക്കു മുന്നണിബന്ധം തടസമാകില്ല. മലയോര ജനതയുടെ അവകാശമായ പട്ടയം ലഭിക്കുന്നതുവരെ സമരം നയിക്കാന്‍ കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുണ്ടാവും. കര്‍ഷകര്‍ക്ക് പട്ടയം ലഭിക്കുന്നതിന് പാര്‍ട്ടി ഏതറ്റംവരെയും പോകും. ഇടുക്കിയിലെ കര്‍ഷകര്‍ പരിസ്ഥിതി വിരുദ്ധരല്ലെന്നും യഥാര്‍ഥത്തില്‍ പരിസ്ഥിതി സംരക്ഷകരാണെന്നും ജോസ് കെ. മാണി പറഞ്ഞു.


കളക്ടറേറ്റ്മാര്‍ച്ചില്‍ ജില്ലാപ്രസിഡന്റ് ജോണി പൂമറ്റം, സംസ്ഥാന ട്രഷറര്‍ തോമസ് ജോസഫ് എക്സ്എംഎല്‍എ, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ. ഫ്രാന്‍സിസ് ജോര്‍ജ്, റോഷി അഗസ്റ്റിന്‍ എംഎല്‍എ, അലക്സ് കോഴിമല, പി.സി. ജോസഫ്, കെ.ഐ. ആന്റണി, എം.ജെ. ജേക്കബ്, മാത്യു സ്റീഫന്‍, പാര്‍ട്ടി നേതാക്കളായ ബേബി പതിപ്പള്ളി, രാരിച്ചന്‍ നീറണാകുന്നേല്‍, ജോസ് പാലത്തിനാല്‍, റെജി കുന്നംകോട്ട്, എ.ഒ. അഗസ്റിന്‍, ജോസി ജേക്കബ്, സാബു പരപരാകത്ത്, ബാബു കക്കുഴി തുടങ്ങിയവര്‍ നേതൃത്വംനല്‍കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.