കോണ്‍ഗ്രസ് നേതാവ് മോഹനചന്ദ്രന്‍ നായര്‍ നിര്യാതനായി
കോണ്‍ഗ്രസ് നേതാവ് മോഹനചന്ദ്രന്‍ നായര്‍ നിര്യാതനായി
Thursday, July 31, 2014 12:42 AM IST
കഴക്കൂട്ടം: കെപിസിസി നിര്‍വാഹക സമിതി അംഗവും സ്പോര്‍ട്സ് കൌണ്‍സില്‍ മുന്‍ പ്രസിഡന്റുമായിരുന്ന മുരുക്കുംപുഴ കടവില്‍ സുധാഭവനില്‍ അഡ്വ. സി. മോഹനചന്ദ്രന്‍ നായര്‍ (64) നിര്യാതനായി. വെല്ലൂര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെയായിരുന്നു അന്ത്യം. മൃതദേഹം പൊതുദര്‍ശനത്തിനു ശേഷം ഇന്നു വീട്ടുവളപ്പില്‍ സംസ്കരിക്കും.

ഡിസിസി ജില്ലാ ജനറല്‍ സെക്രട്ടറി, കേരള സര്‍വകലാശാല സിന്‍ഡിക്കറ്റ് അംഗം, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി, ബ്ളോക്ക് പ്രസിഡന്റ്, കെഎസ്യു ജില്ലാ പ്രസിഡന്റ്, ജില്ലാ സഹകരണ ബാങ്ക് ഭരണ സമിതി മുന്‍ അംഗം, മുരുക്കുംപുഴ സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റ്, ചെമ്പഴന്തി എസ്എന്‍ കോളജ് യൂണിവേഴ്സിറ്റി യൂണിയന്‍ കൌണ്‍സിലര്‍ എന്നീ നിലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ജില്ലാ കൌണ്‍സിലിലേക്കും ആറ്റിങ്ങല്‍, വാമനപുരം നിയമസഭാ മണ്ഡലങ്ങളില്‍ ഇദ്ദേഹം മത്സരിച്ചിട്ടുണ്ട്. മുരുക്കുംപുഴ സെന്റ് അഗസ്റിന്‍സ് ഹൈസ്കൂള്‍, ചെമ്പഴന്തി എസ്എന്‍ കോളജ്, തിരുവനന്തപുരം ലോ കോളജ് എന്നിവിടങ്ങളിലായിരുന്നു പഠനം. ചെമ്പഴന്തി കോളജില്‍ കെഎസ്യു പ്രവര്‍ത്തനത്തിലൂടെയാണ് രാഷ്ട്രീയത്തില്‍ സജീവമായത്.


ഭാര്യ: സുധ. മക്കള്‍ : എം.എസ്. മിഥുന്‍ (വെല്ലൂര്‍ കോളജില്‍ എംടെക്), എം.എസ്. അര്‍ജുന്‍ (സെന്റ് സേവ്യേഴ്സ് കോളജ് തുമ്പ, ബികോം).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.