പാര്‍ട്ട് ടൈം ബിടെക് പ്രവേശനം
Thursday, July 31, 2014 12:34 AM IST
കൊച്ചി: ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ എറണാകുളം തൃക്കാക്കരയിലുള്ള മോഡല്‍ എന്‍ജിനിയറിംഗ് കോളജില്‍ (0484 2575370) രണ്ട് ഇലക്ട്രാണിക്സ് ബ്രാഞ്ചുകളില്‍ പാര്‍ട്ട് ടൈം ബിടെക് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ംംം.ാലര.മര.ശി എന്ന വെബ്സൈറ്റില്‍ എട്ടിനു വൈകുന്നേരം അഞ്ചുവരെ അപേക്ഷ ഓണ്‍ലൈനായി സ്വീകരിക്കും. അപേക്ഷയുടെ പ്രിന്റൌട്ടും അനുബന്ധരേഖകളും 500 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റും സഹിതം 14ന് വൈകുന്നേരം നാലിനകം കോളജില്‍ എത്തണം. പ്രോസ്പെക്ടസും മറ്റു വിവരങ്ങളും കോളജ് വെബ്സൈറ്റില്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.