പോലീസ് ഉദ്യോഗസ്ഥന്‍ രചിച്ച ഗ്രന്ഥം പാഠപുസ്തകമായി
പോലീസ് ഉദ്യോഗസ്ഥന്‍ രചിച്ച ഗ്രന്ഥം പാഠപുസ്തകമായി
Thursday, July 31, 2014 11:46 PM IST
കണ്ണൂര്‍: പോലീസ് ഉദ്യോഗസ്ഥന്‍ രചിച്ച ചരിത്രഗ്രന്ഥം കണ്ണൂര്‍ സര്‍വകലാശാല പാഠപുസ്തകമാക്കി. തളിപ്പറമ്പ് കൊയ്യം സ്വദേശിയും ബാലുശേരി സിഐയുമായ കെ.വി. ബാബുവിന്റെ കോലത്തുനാട്-നാള്‍വഴി ചരിത്രം എന്ന ഗ്രന്ഥമാണു സര്‍വകലാശാല ഡിഗ്രി രണ്ടാം സെമസ്റര്‍ മലയാളം വിദ്യാര്‍ഥികള്‍ പഠിക്കാന്‍ പോകുന്നത്.

കോലത്തുനാടിന്റെ ഭരണവ്യവസ്ഥ, സാമൂഹിക ഘടന, ജാതി-മത വിഭാഗങ്ങളുടെ സ്വാധീനം, തൊഴില്‍രീതി, ആയോധനമുറകള്‍, തെയ്യങ്ങള്‍, കാര്‍ഷിക മേഖല, ജീവിത രീതികള്‍ തുടങ്ങി സാമൂഹികവും സാംസ്കാരികവുമായ വിവരങ്ങള്‍ ഉള്‍പ്പെടുന്നതാണു കെ.വി. ബാബുവിന്റെ പുസ്തകം. 2003ല്‍ മുത്തങ്ങയില്‍ നടന്ന ആദിവാസി സമരത്തിനിടയില്‍ ജീവന്‍ നഷ്ടപ്പെട്ട പോലീസ് കോണ്‍സ്റബിള്‍ കെ.വി. വിനോദിന്റെ സഹോദരനാണു ബാബു.


കുറച്ചുകാലം ഹൈസ്കൂള്‍ അധ്യാപകനായി സേവനം അനുഷ്ഠിച്ചിരുന്നു. കണ്ണൂര്‍ ജില്ലയിലെ വിവിധ പോലീസ് സ്റേഷനുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പൈതല്‍മല- ചരിത്ര പശ്ചാത്തലവും ടൂറിസം സാധ്യതകളും എന്ന പുസ്തകത്തിന്റെ രചയിതാവുകൂടിയാണ് ഇദ്ദേഹം. മികച്ച സേവനത്തിനു ജനമിത്ര അവാര്‍ഡ്, മഹാത്മാ അവാര്‍ഡ്, സ്വദേശാഭിമാനി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ: സുധ. മക്കള്‍: ദൃശ്യ, മേഘ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.