മിഷന്‍ലീഗിന്റെ അല്‍ഫോന്‍സാ തീര്‍ഥാടനം ശനിയാഴ്ച
Thursday, July 31, 2014 10:52 PM IST
കോട്ടയം: ചങ്ങനാശേരി അതിരൂപതാ ചെറുപുഷ്പ മിഷന്‍ലീഗിന്റെ ആഭിമുഖ്യത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ജന്മഗൃഹത്തിലേക്കും കുടമാളൂര്‍ ഫൊറോന പള്ളിയിലേക്കുമുള്ള 26-ാം അല്‍ഫോന്‍സാ തീര്‍ഥാടനം ശനിയാഴ്ച നടക്കും. അതിരൂപ ത യിലെ വിവിധ ഭാഗങ്ങളില്‍നി ന്നും കാല്‍നടയായും വാഹനങ്ങളിലും പതിനായിരങ്ങള്‍ തീര്‍ഥാടന ത്തില്‍ പങ്കെടുക്കും. പ്രാര്‍ഥനകള്‍ നടത്തിയും നോമ്പു നോക്കിയുമാണു തീര്‍ഥാടകര്‍ എത്തുന്നത്.

രാവിലെ 5.30ന് ആറുമാനൂര്‍, കോട്ടയ്ക്കുപുറം എന്നിവിടങ്ങളില്‍നിന്ന് അതിരമ്പുഴ മേഖലയുടെ തീര്‍ഥാടനവും 5.45നു പാറേല്‍ മരിയന്‍ തീര്‍ഥാടന കേന്ദ്രത്തില്‍നിന്നു ചങ്ങനാശേരി മേഖലയുടെ തീര്‍ഥാടനവും ഏഴിനു പനമ്പാലം സെന്റ് മൈക്കിള്‍സ് ചാപ്പലില്‍നിന്നു കുടമാളൂര്‍ മേഖലയുടെ തീര്‍ഥാടനവും ആരംഭിക്കും.

സിഎംഎസ് ഹൈസ്കൂള്‍ ഗ്രൌണ്ടില്‍നിന്ന് രാവിലെ 8.30നു കോട്ടയം, നെടുംകുന്നം, മണിമല മേഖലകളുടെ തീര്‍ഥാടനങ്ങളും ഉച്ചയ്ക്ക് 12നു കുറുമ്പനാടം മേഖലയുടെ തീര്‍ഥാടനവും ആരംഭിക്കും. ചങ്ങനാശേരി മേഖലയുടെ തീര്‍ഥാടനം ഉച്ചകഴിഞ്ഞ് 1.30നു കുടമാളൂര്‍ പള്ളിയില്‍ എത്തിച്ചേരും.

ആലപ്പുഴ, എടത്വാ, പുളിങ്കുന്ന്, ചമ്പക്കുളം, തൃക്കൊടിത്താനം മേഖലകളിലെ തീര്‍ഥാടകര്‍ വാഴ്ത്തപ്പെട്ട ചാവറയച്ചന്റെ കബറിടം സ്ഥിതിചെയ്യുന്ന മാന്നാനം ആശ്രമ ദേവാലയത്തില്‍ രാവിലെ 10നു വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കും. തുടര്‍ന്നു കുടമാളൂരിലേക്കു പദയാത്രയായി നീങ്ങും.

അമ്പൂരി, തിരുവനന്തപുരം, കൊല്ലം-ആയൂര്‍ മേഖലകളില്‍നിന്നുള്ള തീര്‍ഥാടകരും എത്തിച്ചേരും. തീര്‍ഥാടകര്‍ക്കായുള്ള നേര്‍ച്ചഭക്ഷണം കുടമാളൂര്‍ ഫൊറോന പള്ളിയില്‍ രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം അഞ്ചുവരെ ക്രമീകരിച്ചിട്ടുണ്ട്. തീര്‍ഥാടനദിവസം രാവിലെ 7.45ന് അല്‍ഫോന്‍സാ ജന്മഗൃഹത്തില്‍ കുടമാളൂര്‍ ഫൊറോന വികാരി ഫാ. ഏബ്രഹാം വെട്ടുവയലില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ സന്ദേശം നല്‍കും. 10ന് അതിരമ്പുഴ ഫൊറോന വികാരി ഫാ. സിറിയക് കോട്ടയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. മോണ്‍. ജോസഫ് മുണ്ടകത്തില്‍ സന്ദേശം നല്‍കും. 12.15നു മധ്യസ്ഥ പ്രാര്‍ഥനയ്ക്കു മിഷന്‍ലീഗ് അസിസ്റന്റ് ഡയറക്ടര്‍ ഫാ. ബിജോയി അറയ്ക്കല്‍ നേതൃത്വം നല്‍കും. ഉച്ചകഴിഞ്ഞ് 2.30നു മിഷന്‍ ലീഗ് ചങ്ങനാശേരി ഫൊറോന ഡയറക്ടര്‍ ഫാ. ജോസഫ് ഇലഞ്ഞിമറ്റം വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം സന്ദേശം നല്‍കും. വൈകുന്നേരം നാലിനു വിശുദ്ധ കുര്‍ബാനയ്ക്കു മിഷന്‍ ലീഗ് ഡയറക്ടര്‍ റവ.ഡോ. ജോബി കറുകപ്പറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും.

കുടമാളൂര്‍ പള്ളിയില്‍ രാവിലെ 9.30നു മധ്യസ്ഥ പ്രാര്‍ഥനയോടെ തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. 10.30നുള്ള വിശുദ്ധ കുര്‍ബാനയ്ക്കു മണിമല ഫൊറോന വികാരി ഫാ. ആന്റണി നിരയത്ത് മുഖ്യകാര്‍മികത്വം വഹിക്കും. മോണ്‍. ജയിംസ് പാലയ്ക്കല്‍ സന്ദേശം നല്‍കും. മാന്നാനം ആശ്രമ ദേവാലയത്തില്‍ രാവിലെ 10നു സിഎംഐ തിരുവനന്തപുരം പ്രൊവിന്‍ഷല്‍ ഫാ. സിറിയക് മഠത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. മോണ്‍. മാണി പുതിയിടം സന്ദേശം നല്‍കും.


ഫാ. ഏബ്രഹാം വെട്ടുവയലില്‍, റവ.ഡോ. ജോബി കറുകപ്പറമ്പില്‍, ഫാ. സെബാസ്റ്യന്‍ ചാമത്തറ, ഫാ. ബിജോയി അറയ്ക്കല്‍, ഫാ. ജയിംസ് മഠത്തിക്കണ്ടം, ഫാ. ജോര്‍ജ് വെളിയത്ത്, സിസ്റര്‍ ആലീസ് മരിയ, സിസ്റര്‍ ലിസി കണിയാംപറമ്പില്‍, സിസ്റര്‍ കൃപ, സിസ്റര്‍ ആശാ മരിയ, ജോണ്‍സണ്‍ കാഞ്ഞിരക്കാട്ട്, എം.എസ്. ജോണ്‍ മാറാമ്പില്‍, ഷിബു കെ. മാത്യു, ഏബ്രാഹം കറുകച്ചേരില്‍, ലൂക്ക് അലക്സ്, സാലിച്ചന്‍ തുമ്പേക്കളം, നോയല്‍ സെബാസ്റ്റ്യന്‍, ജൂബിന്‍ റെജി, ടി.സി. ബിജോ, സോജന്‍ ചാക്കോ, കെ.പി. മാത്യു, ജോസഫ് പത്തുംപാടം, ടി.എം. മാത്യു തച്ചിലേട്ട്, ഷാജി ഉപ്പൂട്ടില്‍, ബിജു തോപ്പില്‍, സി.പി. തോമസ്, മനു വരാപ്പള്ളി എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ തീര്‍ഥാടനത്തിന്റെ ക്രമീകരണങ്ങള്‍ക്കായി പ്രവര്‍ത്തിച്ചു വരുന്നു.

പത്രസമ്മേളനത്തില്‍ മിഷന്‍ലീഗ് അതിരൂപതാ ഡയറക്ടര്‍ ഫാ. ജോബി കറുകപ്പറമ്പില്‍, അസിസ്റന്റ് ഡയറക്ടര്‍ ഫാ. ബിജോയി അറയ്ക്കല്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി സോജന്‍ ചാക്കോ, കുടമാളൂര്‍ തീര്‍ഥാടന കണ്‍വീനര്‍ എം.എസ്. ജോണ്‍ മാറാമ്പില്‍, ജോണ്‍സണ്‍ കാഞ്ഞിരക്കാട്ട്, ഷിബു കെ. മാത്യു, ടി.എം. മാത്യു തച്ചിലേട്ട്, കെ.പി. മാത്യു എന്നിവര്‍ പങ്കെടുത്തു.

അല്‍ഫോന്‍സാ കാരുണ്യനിധി

കോട്ടയം: തീര്‍ഥാടനം ആരംഭിച്ചതിന്റെ രജതജൂബിലി സ്മാരകമായി അതിരൂപതാ ചെറുപുഷ്പ മിഷന്‍ലീഗിന്റെ നേതൃത്വത്തില്‍ അല്‍ഫോന്‍സാ കാരുണ്യ നിധി- ചികിത്സാ സഹായ പദ്ധതി- രൂപീകരിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. ഗുരുതരമായ രോഗങ്ങള്‍ ബാധിച്ചിട്ടുളള നിര്‍ധനരായ കുട്ടികള്‍ക്കു ചികിത്സാ സഹായം നല്‍കുക എന്ന ലക്ഷ്യത്തോടെയാണു കുട്ടികള്‍ കുട്ടികള്‍ക്കുവേണ്ടി എന്ന പദ്ധതിക്കു രൂപം നല്‍കിയിരിക്കുന്നത്.

പാര്‍ക്കിംഗ് ക്രമീകരണങ്ങള്‍

കോട്ടയം, നെടുംകുന്നം, മണിമല, കുറുമ്പനാടം മേഖലകളില്‍ നിന്നു കാല്‍നടയായി എത്തുന്നവര്‍ സിഎംഎസ് സ്കൂള്‍ ഗ്രൌണ്ടില്‍ ഇറങ്ങി തീര്‍ഥാടനത്തില്‍ പങ്കുചേരണം. എംസി റോഡ്, ചുങ്കം, വാരിശേരി ബൈപാസ് റോഡ് വഴിയെത്തി മെഡിക്കല്‍ കോളജ്, ചാഴികാടന്‍ റോഡില്‍ വാഹനങ്ങള്‍ പാര്‍ക്കുചെയ്യണം. തൃക്കൊടിത്താനം, കുട്ടനാട് റീജണില്‍നിന്നു വരുന്ന വാഹനങ്ങള്‍ എംസി റോഡ്, ചുങ്കം വാരിശേരി ബൈപാസ് റോഡ് വഴി മാന്നാനം ജംഗ്ഷനില്‍ എത്തി തീര്‍ഥാടകരെ ഇറക്കിയശേഷം ചാഴികാടന്‍ റോഡില്‍ പാര്‍ക്ക്ചെയ്യണം. തീര്‍ഥാടന കേന്ദ്രത്തിലേക്കു നേരിട്ടു വാഹനങ്ങളില്‍ എത്തുന്ന തീര്‍ഥാടകര്‍ ബേക്കര്‍ ജംഗ്ഷന്‍, എംസി റോഡ്, ഗാന്ധിനഗര്‍ വഴി അമ്പലക്കവലയില്‍ ഇറങ്ങി മെഡിക്കല്‍ കോളജ്-ചാഴിക്കാടന്‍ റോഡില്‍ പാര്‍ക്ക്ചെയ്യണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.