ചീഫ് ജസ്റീസ് മഞ്ജുള ചെല്ലൂരിനു നാളെ ഫുള്‍കോര്‍ട്ട് റഫറന്‍സ്
ചീഫ് ജസ്റീസ് മഞ്ജുള ചെല്ലൂരിനു നാളെ ഫുള്‍കോര്‍ട്ട് റഫറന്‍സ്
Thursday, July 31, 2014 10:52 PM IST
കൊച്ചി: കേരള ഹൈക്കോടതിയില്‍നിന്നു കോല്‍ക്കത്ത ഹൈക്കോടതിയിലേക്കു സ്ഥലംമാറ്റം ലഭിച്ച ചീഫ് ജസ്റീസ് മഞ്ജുള ചെല്ലൂരിനു യാത്രയയപ്പിന്റെ ഭാഗമായി നാളെ ഫുള്‍കോര്‍ട്ട് റഫറന്‍സ് നല്‍കും. വൈകുന്നേരം 3.15നാണ് ഫുള്‍കോര്‍ട്ട് റഫറന്‍സ്. ചീഫ് ജസ്റീസിന്റെ ബന്ധു മരിച്ച സാഹചര്യത്തില്‍ ഇന്നലെ നടത്താനിരുന്ന യാത്രയയപ്പു മാറ്റിവയ്ക്കുകയായിരുന്നു. 2011 നവംബര്‍ ഒമ്പതിനാണു മഞ്ജുള ചെല്ലൂര്‍ കേരള ഹൈക്കോടതിയില്‍ ആക്ടിംഗ് ചീഫ് ജസ്റീസായി നിയമിതയായത്. 2012 സെപ്റ്റംബര്‍ 26ന് ചീഫ് ജസ്റീസായി നിയമനം ലഭിച്ചു.

ഹൈക്കോടതിയില്‍ അടുത്തയിടെ ചുമതലയേറ്റ ജസ്റീസ് അശോക്ഭൂഷണ്‍ ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റീസായി ചുമതലയേല്‍ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.