പാറ്റൂര്‍ ഭൂമി ഇടപാട് പ്രത്യേക സംഘം അന്വേഷിക്കാന്‍ ലോകായുക്ത ഉത്തരവ്
Thursday, July 31, 2014 10:50 PM IST
തിരുവനന്തപുരം: പാറ്റൂര്‍ ഭൂമി ഇടപാടിലെ ക്രമക്കേടിനെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് ലോകായുക്ത ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടു. വിജിലന്‍സ് എഡിജിപി ജേക്കബ് തോമസിന്റെ നേതൃത്തിലാണ് അന്വേഷണം നടക്കുക. അന്വേഷണ സംഘത്തെ സഹായിക്കാന്‍ അമിക്കസ് ക്യൂറിയേയും നിയോഗിച്ചിട്ടുണ്ട്. പൊതു പ്രവര്‍ത്തകനായ ജോയ് കൈതാരത്തിന്റെ ഹര്‍ജിയിലാണ് ലോകായുക്ത ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

പാറ്റൂരിലെ സര്‍ക്കാര്‍ ഭൂമി സ്വകാര്യ ഫ്ളാറ്റ് നിര്‍മാതാക്കള്‍ക്കു നല്‍കാന്‍ ചീഫ്സെക്രട്ടറി അടക്കം 11 ഉദ്യോഗസ്ഥര്‍ വഴിവിട്ട് ഇടപെട്ടുവെന്നും, ഇവര്‍ക്കെതിരേ അന്വേഷണം നടത്തണമെന്നുമാവശ്യപ്പെട്ടാണു ജോയ് കൈതാരം ഹര്‍ജി നല്‍കിയത്. ഭൂമി ഇടപാടില്‍ അഴിമതി നടന്നതായി പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടുവെന്നും,ഏത് ഉദ്യോഗസ്ഥന്‍ അഴിമതി നടത്തിയെന്നു കണ്െടത്താന്‍ അന്വേഷണം ആവശ്യമാണെന്നും ലോകായുക്ത നിരീക്ഷിച്ചു. ഇതേക്കുറിച്ച് അന്വേഷണം നടത്താന്‍ വിജിലന്‍സ് എഡിജിപി ജേക്കബ്തോമസിനെ ചുമതലപ്പെടുത്തിയതായും ലോകായുക്ത ഉത്തരവിട്ടു.നിഷ്പക്ഷമായ അന്വേഷണം നടത്താന്‍വേണ്ടി ഈസംഘത്തെ സഹായിക്കാന്‍ അമിക്കസ്ക്യൂറിയെ നിയോഗിച്ചതായും ഉത്തരവില്‍ പറയുന്നു. ഹൈക്കോടതിയിലെ അഭിഭാഷകനായ കെ.ബി. പ്രദീപാണ് അമിക്കസ് ക്യൂറി.കൂടാതെ പോലീസിന്റെ ഭാഗത്തു നിന്ന് അന്വേഷണത്തിനു സഹാ യം നല്‍കാന്‍ ഡിജിപിക്കു നിര്‍ദേശം നല്‍കുകയും ചെയ്തു. ജസ്റീസുമാരായ പയസ് സി. കുര്യാക്കോസ്, കെ.പി. ബാലചന്ദ്രന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.ഹര്‍ജി അടുത്ത മാസം 22നു പരിഗണിക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.