മുഖ്യമന്ത്രിയാകാന്‍ മാണി സര്‍വഥാ യോഗ്യന്‍: ജോണി നെല്ലൂര്‍
മുഖ്യമന്ത്രിയാകാന്‍ മാണി സര്‍വഥാ യോഗ്യന്‍: ജോണി നെല്ലൂര്‍
Thursday, July 31, 2014 10:50 PM IST
തൃശൂര്‍: മന്ത്രി കെ.എം. മാണി മുഖ്യമന്ത്രിയാകാന്‍ സര്‍വഥാ യോഗ്യനെന്നു കേരള കോണ്‍ഗ്രസ്- ജേക്കബ് പാര്‍ട്ടി ചെയര്‍മാന്‍ ജോണി നെല്ലൂര്‍. എല്ലാ വിഭാഗം കേരള കോണ്‍ഗ്രസുകാരും ഇത് ആഗ്രഹിക്കുന്നുണ്ട്. യുഡിഎഫില്‍ ഇക്കാര്യം ആലോചിച്ചിട്ടില്ല. പ്രായം ഒരു പ്രശ്നമല്ല. 97 വയസുള്ളവര്‍വരെ രാഷ്ട്രീയത്തില്‍ സജീവമായി നില്ക്കുന്നുണ്ട്. ഘടകകക്ഷികളില്‍നിന്നു മുഖ്യമന്ത്രിമാരെ നിയോഗിക്കുന്ന സാഹചര്യം മുമ്പും ഉണ്ടായിട്ടുണ്ട്.

എല്‍ഡിഎഫുമായി കൂട്ടുകൂടി കെ.എം. മാണി മുഖ്യമന്ത്രിസ്ഥാനം നേടുമെന്നു കരുതുന്നില്ല. എന്നാല്‍, കാര്യങ്ങള്‍ വ്യക്തമാക്കേണ്ടതു മാണി ഗ്രൂപ്പാണ്. അതേസമയം, എല്‍ഡിഎഫുമായി യാതൊരു തൊട്ടുകൂടായ്മയും ഇല്ല. എല്‍ഡിഎഫുമായി സഹകരിക്കാത്ത ഏതു പാര്‍ട്ടിയാണു കേരളത്തിലുള്ളതെന്നും ജോണി നെല്ലൂര്‍ ചോദിച്ചു. അനൂപ് ജേക്കബ് മികച്ച മന്ത്രിയാണ്. ആ കട്ടില്‍ കണ്ടാരും പനിക്കേണ്െടന്നും ജോണി നെല്ലൂര്‍ തൃശൂര്‍ പ്രസ്ക്ളബില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.