നികുതിയിളവ്: തോമസ് ഐസക്കിനെതിരേ അന്വേഷണത്തിന് ഉത്തരവ്
നികുതിയിളവ്: തോമസ് ഐസക്കിനെതിരേ  അന്വേഷണത്തിന് ഉത്തരവ്
Saturday, July 26, 2014 12:07 AM IST
തൃശൂര്‍: കോഴിക്കോട്ട് പ്രവര്‍ത്തിക്കുന്ന വിദേശമദ്യനിര്‍മാണ കമ്പനിയായ യുണൈറ്റഡ് ഡിസ്റിലറീസിനു നികുതിയിനത്തില്‍ അഞ്ചുകോടി ഒരു ലക്ഷം രൂപ ഇളവുചെയ്ത സംഭവത്തില്‍ മുന്‍ ധനകാര്യമന്ത്രി തോമസ് ഐസക്കിനെതിരേ അന്വേഷണത്തിനു തൃശൂര്‍ വിജിലന്‍സ് കോടതി ജഡ്ജി എച്ച്. ഹരിപാല്‍ ഉത്തരവിട്ടു. ഒക്ടോബര്‍ 25ന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. വിജിലന്‍സ് എറണാകുളം റേഞ്ച് എസ്പിക്കാണ് അന്വേഷണ ചുമതല. 1997-2004 വരെ ടേണ്‍ഓവര്‍ ടാക്സ് ഇനത്തില്‍ കുടിശികയായി അടയ്ക്കാനുള്ള 5.74 കോടി രൂപയാണ് വെറും 73 ലക്ഷമാക്കി ഇളവുചെയ്തു നല്കിയത്. 1998-99 കാലഘട്ടത്തില്‍ തോമസ് ഐസക് ധനമന്ത്രിയായിരിക്കെയാണ് അഴിമതി നടന്നത്.


തോമസ് ഐസക്, മന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന പി. മാരപാണ്ഡ്യന്‍, കോഴിക്കോട് കൊമേഴ്സ്യല്‍ ടാക്സ് ഡപ്യൂട്ടി കമ്മീഷണറായിരുന്ന കെ.എ. പുഷ്പ, അസി. കമ്മീഷണര്‍ വി.ജെ. ഗോപകുമാര്‍, ജോയിന്റ് കമ്മീഷണര്‍ വി. ശ്യാംകുമാര്‍, യുണൈറ്റഡ് ഡിസ്റ്റിലറീസ് പ്രൊപ്രൈറ്റര്‍ എന്നിവരെ പ്രതിചേര്‍ത്ത് മലയാളവേദി സംസ്ഥാന പ്രസിഡന്റ് ജോര്‍ജ് വട്ടുകുളമാണ് ഹര്‍ജി ഫയല്‍ചെയ്തത്. ഹര്‍ജിക്കാരനുവേണ്ടി അഡ്വ.സി.ടി. ജോഫി ഹാജരായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.