കടക്കെണിയിലായവരെ സഹായിക്കാന്‍ ഋണമുക്തി പദ്ധതി
Saturday, July 26, 2014 12:33 AM IST
തിരുവനന്തപുരം: സ്വകാര്യ പണമിടപാടുകാരില്‍ നിന്ന് അമിത പലിശയ്ക്ക് പണം കടംവാങ്ങി കടക്കെണിയിലായ കുടുംബങ്ങളെ സഹായിക്കുന്നതിനായി സംസ്ഥാനതല ബാങ്കിങ് സമിതി ഋണമുക്തി എന്ന പേരില്‍ ഒരു പ്രത്യേക വായ്പാ പദ്ധതി ആവിഷ്കരിച്ചു. സംസ്ഥാനത്തെ ഷെഡ്യൂള്‍ഡ് ബാങ്കുകളുടെ എല്ലാ ശാഖകളും അവരുടെ സേവന പ്രദേശത്തുള്ളവര്‍ക്ക് ഈ പദ്ധതി പ്രകാരം വായ്പകള്‍ നല്‍കും. വിശദവിവരങ്ങള്‍ അവരവരുടെ പ്രദേശത്തുള്ള ബാങ്കില്‍ നിന്നും ലഭിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.