ചാവറ മെമ്മോറിയല്‍ ഇന്റര്‍ സ്കൂള്‍ ചിത്രരചനാമത്സരം
Saturday, July 26, 2014 12:33 AM IST
പാലാ: ചാവറ സിഎംഐ പബ്ളിക് സ്കൂളിന്റെ ആഭിമുഖ്യത്തില്‍ വാഴ്ത്തപ്പെട്ട ചാവറയച്ചന്റെ നാമധേയത്തില്‍ നടത്തപ്പെടുന്ന 13-ാം ചാവറ മെമ്മോറിയല്‍ ഇന്റര്‍ സ്കൂള്‍ ചിത്രരചനാമത്സരം ഓഗസ്റ് രണ്ടിനു രാവിലെ പത്തിനു ചാവറ സിഎംഐ പബ്ളിക് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തും.

നഴ്സറി മുതല്‍ പന്ത്രണ്ടാം ക്ളാസ് വരെ ആറു വിഭാഗങ്ങളിലായി നടക്കുന്ന മത്സരത്തില്‍ ഓരോ വിഭാഗത്തിനും ഒന്നും രണ്ടും മൂന്നും സഥാനങ്ങള്‍ ലഭിക്കുന്നവര്‍ക്കു കാഷ് അവാര്‍ഡും ട്രോഫിയും സര്‍ട്ടിഫിക്കറ്റും സമ്മാനിക്കും. ഓരോ വിഭാഗത്തിലും അഞ്ച് പ്രോത്സാഹന സമ്മാനവും പങ്കെടുക്കുന്ന എല്ലാ കുട്ടികള്‍ക്കും സര്‍ട്ടിഫിക്കറ്റും സമ്മാനക്കിറ്റും ലഭിക്കും. ഇതോടൊപ്പം ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ പൊതുവായി കാര്‍ട്ടൂണ്‍ മത്സരം ഉച്ചകഴിഞ്ഞ് ഒന്നിന് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തും. സ്കൂള്‍ മാനേജര്‍ ഫാ. അലക്സാണ്ടര്‍ പൈകട സിഎംഐ, പ്രിന്‍സിപ്പല്‍ ഫാ. മാത്യു കരീത്തറ സിഎംഐ, അഡ്മിനിസ്ട്രേറ്റര്‍ ഫാ. സാബു കൂടപ്പാട്ട് സിഎംഐ എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കും. ഫോണ്‍: 9495524783.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.