സേഫ് കേരള: റെയ്ഡുകള്‍ ശക്തമാക്കുമെന്നു മന്ത്രി
സേഫ് കേരള: റെയ്ഡുകള്‍ ശക്തമാക്കുമെന്നു മന്ത്രി
Saturday, July 26, 2014 12:24 AM IST
തിരുവനന്തപുരം: പകര്‍ച്ചവ്യാധികള്‍ ഇല്ലായ്മ ചെയ്യുക എന്ന ലക്ഷ്യത്തോടെ ആരോഗ്യ വകുപ്പ് സംസ്ഥാനത്താരംഭിച്ച സേഫ് കേരള പദ്ധതിയുടെ ഭാഗമായി റെയ്ഡുകള്‍ ശക്തമാക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു.

അടുത്തഘട്ടമായി സ്വകാര്യ ലാബുകള്‍, ഡെന്റല്‍ ക്ളിനിക്കുകള്‍, അറവുശാലകള്‍, സലൂണുകള്‍, ബ്യൂട്ടിപാര്‍ലറുകള്‍ എന്നിവയില്‍ പരിശോധന നടത്തും. ഹോട്ടലുകള്‍, റസ്ററന്റുകള്‍, ചായക്കടകള്‍, സോഡ നിര്‍മാണ യൂണിറ്റുകള്‍, ഐസ് ഫാക്ടറികള്‍, കാറ്ററിംഗ് സെന്ററുകള്‍, ബേക്കറികള്‍, കൂള്‍ ബാറുകള്‍ തുടങ്ങിയയവയില്‍ തുടര്‍പരിശോധനയും ഇതോടനുബന്ധമായി നടത്തുമെന്നും മന്ത്രി പറഞ്ഞു.


ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് സേഫ് കേരള പദ്ധതി നടപ്പിലാക്കുന്നത്. തിരുവനന്തപുരം ജില്ലയില്‍ നടപ്പിലാക്കി വിജയിച്ച സേഫ് തിരുവനന്തപുരം പദ്ധതിയുടെ മാതൃകയിലുള്ളതാണിത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.