ക്വാറികളും ക്രഷറുകളും പ്രവര്‍ത്തനം നിര്‍ത്തിവച്ചു
Saturday, July 26, 2014 12:23 AM IST
കൊച്ചി: ക്വാറി, ക്രഷര്‍ രംഗത്തെ പ്രതിസന്ധി ഒഴിവാക്കുന്നതിന് സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരളത്തിലെ മുഴുവന്‍ ക്വാറികളും ക്രഷറുകളും ഇന്നലെ മുതല്‍ പ്രവര്‍ത്തനവും ഉത്പാദനവും വിപണനവും നിര്‍ത്തിവച്ചു.

മണല്‍വാരലിനെതിരായി ദേശീയ ഹരിത ട്രൈബ്യൂണല്‍ പുറപ്പെടുവിച്ച ഉത്തരവ് തെറ്റായി വ്യാഖ്യാനിച്ച് സംസ്ഥാനത്തെ കരിങ്കല്‍ ക്വാറികളുടെ പ്രവര്‍ത്തനാനുമതി സര്‍ക്കാര്‍ പിന്‍വലിച്ച സാഹചര്യത്തിലാണ് പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കേണ്ടി വന്നിരിക്കുന്നതെന്നു സംസ്ഥാന ക്വാറി, ക്രഷര്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.