പൈപ്പിനുള്ളിലേക്കു ബൈക്ക് ഇടിച്ചുകയറി യുവാവ് മരിച്ചു
പൈപ്പിനുള്ളിലേക്കു ബൈക്ക് ഇടിച്ചുകയറി യുവാവ് മരിച്ചു
Tuesday, July 22, 2014 12:11 AM IST
അമ്പലപ്പുഴ: കുടിവെള്ള വിതരണത്തിനു സ്ഥാപിക്കാന്‍ കൊണ്ടുവന്ന കൂറ്റന്‍ പൈപ്പിലേക്കു ബൈക്ക് ഇടിച്ചുകയറി യുവാവ് മരിച്ചു. തകഴി കളത്തില്‍ പാലം അരിക്കുന്നശേരി വീട്ടില്‍ പരേതനായ പുരുഷോത്തമന്റെ മകന്‍ രൂപേഷാണ്(32) മരിച്ചത്. കഴിഞ്ഞദിവസം രാത്രി ഒമ്പതിനു തകഴി കളത്തില്‍ പാലത്തിനു സമീപമായിരുന്നു അപകടം.

മറ്റൊരു വാഹനത്തിനു കടന്നുപോകാന്‍ സൌകര്യമൊരുക്കുമ്പോള്‍ നിയന്ത്രണം വിട്ട ബൈക്ക് വഴിയോരത്തു കിടന്ന കുടിവെള്ള പൈപ്പിലേക്ക് ഇടിച്ചുകയറുകയായിരുന്നു. രൂപേഷ് പൈപ്പിന്റെ വക്കിലിടിച്ചു തെറിച്ചുവീണു. ബൈക്ക് പൈപ്പിനുള്ളിലേക്കും കയറി. പരിക്കേറ്റ രൂപേഷിനെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്നലെ രാത്രി മരിച്ചു. ഭാര്യ: മായ. മക്കള്‍: അരുണ്‍കൃഷ്ണ, അരുണിമ. അമ്പലപ്പുഴ പോലീസ് കേസെടുത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.