കൈക്കൂലി: യൂണിയന്‍ നേതാവിനെ ചോദ്യംചെയ്തു
Tuesday, July 22, 2014 12:29 AM IST
കൊച്ചി: റെയില്‍വേ പോര്‍ട്ടര്‍ നിയമനവുമായി ബന്ധപ്പെട്ടു കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെത്തുടര്‍ന്നു സതേണ്‍ റെയില്‍വേ മസ്ദൂര്‍ യൂണിയന്‍ (എസ്ആര്‍എംയു) തിരുവനന്തപുരം ഡിവിഷണല്‍ സെക്രട്ടറി എസ്. ഗോപീകൃഷ്ണനെ സിബിഐ ചോദ്യം ചെയ്തു. കൊച്ചിയിലെ സിബിഐ ഓഫീസില്‍ വിളിച്ചുവരുത്തിയാണ് അന്വേഷണ സംഘം മണിക്കൂറുകളോളം ചോദ്യം ചെയ്തത്. റെയില്‍വേ പോര്‍ട്ടര്‍ ജോലിക്ക് അപേക്ഷ നല്‍കിയിരുന്ന എറണാകുളം സ്വദേശിയില്‍നിന്നു തൃശൂരിലെ എസ്ആര്‍എംയു ബ്രാഞ്ച് അസിസ്റന്റ് സെക്രട്ടറി റാസിക്ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടുവത്രെ. വിലപേശലിനൊടുവില്‍ 25,000 രൂപ നല്‍കാമെന്ന് അപേക്ഷകന്‍ ഉറപ്പു നല്‍കി. പണം പിന്നീടു കിട്ടുമെന്ന വിശ്വാസത്തില്‍ റാസിക് ഡിവിഷണല്‍ സെക്രട്ടറിയായ ഗോപീകൃഷ്ണന് 25,000 രൂപ സ്വന്തം നിലയില്‍ സംഘടിപ്പിച്ചു നല്‍കിയെന്നാണു പറയുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.