സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ ജനങ്ങളുടെ ദാസന്മാരാകണം: ധനമന്ത്രി കെ.എം. മാണി
സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ ജനങ്ങളുടെ ദാസന്മാരാകണം: ധനമന്ത്രി കെ.എം. മാണി
Tuesday, July 22, 2014 12:26 AM IST
പാലാ: ജനാധിപത്യഭരണ ക്രമത്തില്‍ ഉദ്യോഗസ്ഥ മേധാവികള്‍ ജനങ്ങളുടെ ദാസന്‍മാരാണെന്ന മനോഭാവം ഉള്‍ക്കൊള്ളണമെന്നു ധനമന്ത്രി കെ.എം മാണി. ബ്രിട്ടീഷ് കാലഘട്ടത്തിലെപ്പോലെ ക്രമസമാധാനപാലനവും നികുതി പിരിവും നടത്തി മാത്രമല്ല മറിച്ചു വികസന നായകരുടെ റോളിലാണ് ഇന്നത്തെ ഉദ്യോഗസ്ഥര്‍ തിളങ്ങേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

പാലാ സിവില്‍ സര്‍വീസ് ഇന്‍സ്റിറ്റ്യൂട്ടില്‍ നിന്ന് ഈ വര്‍ഷം ഐഎഎസ് പരീക്ഷയില്‍ വിജയിച്ചവര്‍ക്കു നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാല ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. അറിവിന്റെയും ബുദ്ധിയുടെയും മേഖലയില്‍ പ്രാഗത്ഭ്യം തെളിയിച്ച സിവില്‍ സര്‍വീസ് ജേതാക്കള്‍ ഹൃദയത്തിന്റെ ഭാഷയില്‍ സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോഴാണു മാതൃകാ ഉദ്യോഗസ്ഥരായി മാറുന്നതെന്നു ബിഷപ് പറഞ്ഞു.


ചീഫ് വിപ്പ് പി.സി ജോര്‍ജ് ഇന്‍സ്റിറ്റ്യൂട്ടിന്റെ ഹാന്‍ഡ് ബുക്ക് പ്രകാശനം ചെയ്തു. മോണ്‍.ഫിലിപ്പ് ഞരളക്കാട്ട്, മോണ്‍. ജയിംസ് പാലയ്ക്കല്‍, മോണ്‍. മാത്യു പായ്ക്കാട്ട്, പാലാ നഗരസഭാധ്യക്ഷന്‍ കുര്യാക്കോസ് പടവന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മി, കൌണ്‍സിലര്‍ ജിമ്മി ജോസഫ്, ഡോ. ബാബു സെബാസ്റ്യന്‍, പ്രി ന്‍സിപ്പല്‍ ഡോയ ജോസഫ് വെട്ടിക്കന്‍ എന്നിവര്‍ പ്രസംഗിച്ചു. ഐഎഎസ് ജേതാക്കളായ ദീപക് ജേക്കബ്, അജിത് ജോണ്‍ ജ്വോഷ്വാ, എം. എസ് പ്രശാന്ത്, ഡോ.ലക്ഷ്മിപ്രിയ, ഹരികൃഷ്ണ പൈ, എസ്.ശങ്കര്‍, പ്രേം കൃഷ്ണന്‍ എന്നിവര്‍ നന്ദി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.