മാവോയിസ്റ് ബന്ധമുള്ള ബംഗാളി കഞ്ചാവുമായി പിടിയില്‍
മാവോയിസ്റ് ബന്ധമുള്ള ബംഗാളി കഞ്ചാവുമായി പിടിയില്‍
Tuesday, July 22, 2014 12:23 AM IST
തലശേരി: മാവോയിസ്റ് ബന്ധമുള്ള ബംഗാള്‍ സ്വദേശിയെ അഞ്ചു കിലോഗ്രാം കഞ്ചാവുമായി തലശേരി പോലീസ് അറസ്റ് ചെയ്തു. പശ്ചിമ ബംഗാളിലെ കുച്ച്ബിഹാര്‍ ജില്ലയില്‍പ്പെട്ട കുര്‍ഷമാരിയിലെ ജിതേന്ദ്ര സര്‍ക്കാറിന്റെ മകന്‍ സുശീല്‍ സര്‍ക്കാറിനെയാ(26)ണ് പ്രിന്‍സിപ്പല്‍ എസ്ഐ സുരേന്ദ്രന്‍ കല്ല്യാടന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ് ചെയ്തത്. പ്ളാസ്റിക് കാനില്‍ രണ്ടു കവറുകളിലാക്കി സൂക്ഷിച്ചനിലയിലായിരുന്നു കഞ്ചാവ്.

പ്ളാസ്റിക് കാന്‍ നെടുകെ കീറിയ ശേഷം കഞ്ചാവ് അതിനുള്ളില്‍ നിറയ്ക്കുകയും മുകളില്‍ ഗോതമ്പു പൊടി നിറയ്ക്കുകയും ചെയ്ത ശേഷം കാന്‍ തുന്നുകയും അതിനു മുകളില്‍ സെലോടേപ്പ് ഒട്ടിക്കുകയും ചെയ്തിരുന്നു. ഞായറാഴ്ച രാത്രി തലശേരിയില്‍ ട്രെയിനിറങ്ങി കൈയില്‍ പ്ളാസ്റിക് കവറില്‍ കഞ്ചാവ് നിറച്ച കാനുമായി പുറത്തേക്കു വരികയായിരുന്ന സുശീല്‍ സര്‍ക്കാറിനെ എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിന്തുടരുകയായിരുന്നു.

മാവോയിസ്റ് ബന്ധമുള്ള രണ്ടു യുവാക്കള്‍ കഞ്ചാവുമായി കേരളത്തിലേക്കു കടന്നിട്ടുണ്െടന്നും അവര്‍ പാലക്കാടു സ്റേഷന്‍ വഴി കടന്നു പോയിട്ടുണ്െടന്നുമുള്ള രഹസ്യവിവരത്തെത്തുടര്‍ന്നു പ്രിന്‍സിപ്പല്‍ എസ്ഐയും സ്ക്വാഡംഗങ്ങളായ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബിജുലാല്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ വിനോദ്, മഹേഷ്, മധു എന്നിവരടങ്ങിയ സംഘം നടത്തിയ ആസൂത്രിത നീക്കത്തിലാണു കഞ്ചാവുസഹിതം പ്രതി വലയിലായത്.


മലപ്പുറം സ്വദേശിക്കുവേണ്ടിയാണു കഞ്ചാവ് എത്തിച്ചതെന്നാണു സുശീല്‍ സര്‍ക്കാര്‍ പോലീസിനോടു പറഞ്ഞത്. മാവോയിസ്റ് സംഘത്തിനുവേണ്ടി ഫണ്ട് ശേഖരിക്കുന്നതിന്റെ ഭാഗമായിട്ടാണു കഞ്ചാവ് എത്തിച്ചതെന്നാണു കരുതുന്നത്. പ്രതിയുടെ പക്കല്‍നിന്നു തെരഞ്ഞെടുപ്പു തിരിച്ചറിയല്‍ കാര്‍ഡും ഡ്രൈവിംഗ് ലൈസന്‍സും കണ്ടടുത്തിട്ടുണ്ട്.

സുശീല്‍ സര്‍ക്കാറിന്റെ സഹോദരന്‍ ധനജ്ഞനെ ഒരു വര്‍ഷം മുമ്പ് 15 കിലോ കഞ്ചാവുസഹിതം വടകര പോലീസ് പിടികൂടിയിരുന്നു. മാവോയിസ്റുകളുടെ സ്വാധീനമുള്ള ബിഹാര്‍, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ മാവോയിസ്റുകള്‍ കൃഷി ചെയ്യുന്ന കഞ്ചാവ് തോട്ടങ്ങളില്‍നിന്നാണു കഞ്ചാവ് കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് എത്തുന്നത്. മാവോയിസ്റ് സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍നിന്നു നൂറുകണക്കിനു ചെറുപ്പക്കാരാണു കഞ്ചാവുകടത്തു സംഘത്തിലെ കണ്ണികളായിരിക്കുന്നതെന്നാണു പോലീസിനു ലഭിച്ച സൂചന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.