പഠിപ്പു മുടക്കിയുള്ള സമരങ്ങള്‍ ഒഴിവാക്കാനാകില്ല: പി. ജയരാജന്‍
പഠിപ്പു മുടക്കിയുള്ള സമരങ്ങള്‍  ഒഴിവാക്കാനാകില്ല: പി. ജയരാജന്‍
Tuesday, July 22, 2014 12:17 AM IST
കണ്ണൂര്‍:എസ്എഫ്ഐ പ്രവര്‍ ത്തകരുടെ പഠിപ്പുമുടക്കിയുള്ള സമരം സംബന്ധിച്ചു സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്‍ എംഎല്‍എയുടെ അഭിപ്രായത്തെ എതിര്‍ത്തു പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍. പഠിപ്പുമുടക്കു സമരത്തില്‍നിന്ന് എസ്എഫ്ഐ പിന്മാറണമെന്ന ഇ.പി. ജയരാജന്റെ നിര്‍ദേശത്തെയാണു പി. ജയരാജന്‍ തള്ളിയത്. പഠിപ്പുമുടക്കുസമരം പൂര്‍ണമായും ഉപേക്ഷിക്കാനാവില്ല.

ഒരു വ്യവസായശാലയിലെ തൊഴിലാളികളുടെ അവകാശങ്ങള്‍ നേടിയെടുക്കാനുള്ള അവസാനഘട്ട സമരമാര്‍ഗമാണു പണിമുടക്ക്. അതു പോലെ വിദ്യാര്‍ഥികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനും അവകാശങ്ങള്‍ നേടിയെടുക്കാനുമുള്ള മാര്‍ഗമാണു പഠിപ്പുമുടക്ക്. അത് അവസാനഘട്ടത്തിലുള്ള മാര്‍ഗമായിരിക്കണം.


പ്രക്ഷോഭങ്ങളും പോരാട്ടങ്ങളുമില്ലെങ്കില്‍ കമ്യൂണിസ്റ് പ്രസ്ഥാനങ്ങളില്ലെന്നും ജയരാജന്‍ പറഞ്ഞു. സമരങ്ങള്‍ അധ്യയനത്തെ പ്രതികൂലമായി ബാധിക്കുന്നതു രക്ഷിതാക്കളെ ആശങ്കയിലാക്കുന്നുണ്ട്. പഠിപ്പുമുടക്കു സമരം സംബന്ധിച്ചു ചര്‍ച്ചകളും സംവാദങ്ങളും രൂപപ്പെടട്ടെ എന്ന രീതിയിലായിരിക്കും ഇ.പി.ജയരാജന്‍ അഭിപ്രായം പറഞ്ഞതെന്നാണു താന്‍ കരുതുന്നതെന്നും പി. ജയരാജന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.