എറണാകുളം- കോട്ടയം റൂട്ടില്‍ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം
Thursday, April 24, 2014 12:10 AM IST
തിരുവനന്തപുരം: റെയില്‍വേ ട്രാക്കില്‍ അറ്റകുറ്റപ്പണികളും സിഗ്നലില്‍ നവീകരണ പ്രവര്‍ത്തനങ്ങളും നടക്കുന്നതിനാല്‍ കോട്ടയം- എറണാകുളം റൂട്ടില്‍ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. പാസഞ്ചര്‍ ട്രെയിനുകളായ എറണാകുളം- കായംകുളം, കോട്ടയം- എറണാകുളം, എറണാകുളം- ആലപ്പുഴ, എറണാകുളം- കൊല്ലം മെമു ട്രെയിനുകളുടെ ഇന്നത്തെ സര്‍വീസ് റദ്ദാക്കി.

എറണാകുളത്തു നിന്നു പാലക്കാട്ടേയ്ക്ക് സര്‍വീസ് നടത്തുന്ന മെമു സര്‍വീസ് ഇന്ന് ഇടപ്പള്ളിയില്‍ നിന്നായിരിക്കും സര്‍വീസ് ആരംഭിക്കുക. തിരുവനന്തപുരം- എറണാകുളം വഞ്ചിനാട് എക്സ്പ്രസ് ഇന്നു മുതല്‍ 29 വരെ തൃപ്പൂണിത്തുറ സ്റേഷനില്‍ നിന്നാവും സര്‍വീസ് തുടങ്ങുക. നിലമ്പൂര്‍- എറണാകുളം, കോട്ടയം- എറണാകുളം, എറണാകുളം ജംഗ്ഷന്‍- നിലമ്പൂര്‍ റോഡ് എന്നീ ട്രെയിനുകള്‍ ഇന്നു മുതല്‍ 29 വരെ എറണാകുളം ടൌണില്‍ സര്‍വീസ് അവസാനിപ്പിക്കും. എറണാകുളം കണ്ണൂര്‍ ഇന്റര്‍ സിറ്റി എക്സ്പ്രസ് എറണാകുളം ടൌണില്‍ നിന്നാകും പുറപ്പെടുക.

എറണാകുളം- കാരയ്ക്കല്‍ എക്സ്പ്രസ് ഇന്നു മുതല്‍ 29 വരെ നോര്‍ത്ത് സ്റേഷനില്‍ നിന്നാകും യാത്ര തുടങ്ങുക. ഷൊര്‍ണൂര്‍ തിരുവനന്തപുരം വേണാട് എക്സ്പ്രസ്, തിരുവനന്തപുരം- ന്യൂഡല്‍ഹി കേരളാ എക്സപ്രസ് എന്നീ ട്രയിനുകള്‍ 29 വരെ എറണാകുളം ജംഗ്ഷനില്‍ പ്രവേശിക്കില്ല. ചെന്നൈ -തിരുവനന്തപുരം( 12623), കന്യാകുമാരി-മുംബൈ (16382), തിരുവനന്തപുരം ഹൈദാബാദ്( 17229) , കൊച്ചുവേളി- ലോകമാന്യതിലക് ( 12202) കണ്ണൂര്‍- തിരുവനന്തപുരം ജനശതാബ്ദി ( 12081) ട്രെയിനുകള്‍ ഇന്ന് ആലപ്പുഴ വഴിയാവും യാത്ര നടത്തുക. ബാംഗളൂര്‍- കന്യാകുമാരി ( 16526) എക്സ്പ്രസ് 26 ന് ആലപ്പുഴ വഴിസര്‍വീസ് നടത്തും.


നാഗര്‍കോവില്‍- മംഗലാപുരം പരശുരാം ( 16650), തിരുവനന്തരപുരം-ഷൊര്‍ണൂര്‍ വേണാട്( 16302) ട്രെയിനുകള്‍ 27 ന് ആലപ്പുഴ വഴി തിരിച്ചുവിടും. കൊച്ചുവേളി - ലോകമാന്യതിലക് ട്രെയിന്‍ 28നു ആലപ്പുഴ വഴി സര്‍വീസ് നടത്തും.

ന്യൂഡല്‍ഹി- തിരുവനന്തപുരം കേരളാ എക്സ്പ്രസ് ഇടപ്പള്ളിയില്‍ ഇന്ന് ഒരുമണിക്കൂര്‍ പിടിച്ചിടും. ബാംഗളൂര്‍- കന്യാകുമാരി എക്സ്പ്രസ് ആലുവയില്‍ 30 മിനിറ്റും ഹൈദരാബാദ്- തിരുവനന്തപുരം ശബരി ഇടപ്പള്ളിയില്‍ 20 മിനിറ്റും പിടിച്ചിടും. പരശുറാം എക്സ്പ്രസ് ഇടപ്പള്ളിയില്‍ ഒരു മണിക്കൂര്‍ പിടിച്ചിടും. തിരുവനന്തപുരം -ന്യൂഡല്‍ഹി കേരളാ എക്സ്പ്രസ് തൃപ്പൂണിത്തുറയില്‍ 30 മിനിറ്റും ഗുരുവായൂര്‍ - പുനലൂര്‍ ഫാസ്റ്പാസഞ്ചര്‍ എറണാകുളം ടൌണില്‍ 30 മിനിറ്റും പിടിച്ചിടും.

ന്യൂഡല്‍ഹി- തിരുവനന്തപുരം കേരളാ എക്സ്പ്രസ് 26 ന് ഇടപ്പള്ളിയില്‍ ഒരു മണിക്കൂറും പരശുറാം എക്സ്പ്രസ് ഇടപ്പള്ളിയില്‍ ഒരുമണിക്കൂറും പിടിച്ചിടും. ഹൈദരാബാദ്- തിരുവനന്തപുരം ശബരി ഇടപ്പള്ളിയില്‍ 45 മിനിറ്റും പിടിച്ചിടും. 27 ന് തിരുവനന്തപുരം- ഹൈദരാബാദ് ശബരി എക്സപ്രസ് തൃപ്പൂണിത്തുറയില്‍ 45 മിനിറ്റ് പിടിച്ചിടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.