മലയാറ്റൂര്‍ പുതുഞായര്‍ തിരുനാള്‍ ഇന്നു കൊടിയേറും
Thursday, April 24, 2014 12:09 AM IST
കാലടി: അന്തര്‍ദേശീയ തീര്‍ഥാടന കേന്ദ്രമായ മലയാറ്റൂര്‍ കുരിശുമുടിയിലും സെന്റ് തോമസ് പള്ളിയിലും(താഴത്തെ പള്ളി) പുതുഞായര്‍ തിരുനാള്‍ ഇന്നു കൊടിയേറും. കുരിശുമുടിയില്‍ രാവിലെ ആറിന് ആരാധന, 6.30നു വിശുദ്ധ കുര്‍ബാന, 7.30ന് ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്ക് ഫാ. ജോസഫ് തെക്കേപാറവേലില്‍ കാര്‍മികനാകും. 9.30നു വിശുദ്ധ കുര്‍ബാന, വൈകുന്നേരം 5.30നു ആഘോഷമായ പാട്ടുകുര്‍ബാന. തുടര്‍ന്ന് കുരിശുമുടി റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ട് തിരുനാളിനു കൊടിയേറ്റും.

മലയാറ്റൂര്‍ സെന്റ് തോമസ് പള്ളിയില്‍ (താഴത്തെപള്ളി) രാവിലെ 5.30ന് ആരാധന, ആറിന് ആഘോഷമായ ദിവ്യബലി, വികാരി ഫാ. ജോണ്‍ തേയ്ക്കാനത്ത് തിരുനാളിനു കൊടിയേറ്റും. എട്ടിനു വിശുദ്ധ കുര്‍ബാന, വചനസന്ദേശം: ഫാ. സിജോ കിരിയാന്തന്‍. വൈകുന്നേരം 5.30നു വിശുദ്ധ കുര്‍ബാന, പ്രസംഗം, നൊവേന, ലദീഞ്ഞ്. നാളെ താഴത്തെപള്ളിയില്‍ രാവിലെ 5.30ന് ആരാധന, ആറിനും എട്ടിനും വിശുദ്ധ കുര്‍ബാന, വൈകുന്നേരം അഞ്ചിനു തിരുസ്വരൂപം എഴുന്നള്ളിച്ചുവയ്ക്കല്‍. 5.15നു വിശുദ്ധകുര്‍ബാനയ്ക്ക് (ലത്തീന്‍ റീത്തില്‍) ഫാ. ജോസഫ് തട്ടാശേരി മുഖ്യകാര്‍മികനാകും. തുടര്‍ന്ന് പ്രസംഗം, പ്രദക്ഷിണം. കുരിശുമുടിയില്‍ രാവിലെ ആറിന് ആരാധന, 6.30നും 7.30നും 9.30നും വൈകുന്നേരം 5.30നും വിശുദ്ധ കുര്‍ബാന.


26ന് താഴത്തെപള്ളിയില്‍ രാവിലെ 5.30ന് ആരാധന, ആറിനും എട്ടിനും വിശുദ്ധ കുര്‍ബാന വൈകുന്നേരം അഞ്ചിനു വിശുദ്ധ കുര്‍ബാനയ്ക്ക് ഫാ. ആന്റോ പാണാടന്‍ മുഖ്യകാര്‍മികനാകും. ഫാ. ജോഷി പുതുവ വചനസന്ദേശം നല്‍കും. തുടര്‍ന്ന് 7.30നും 9.30നും വിശുദ്ധ കുര്‍ബാന, വൈകുന്നേരം 5.30ന് ആഘോഷമായ പാട്ടുകുര്‍ബാനയ്ക്ക് ഫാ. മാര്‍ട്ടിന്‍ വെമ്പുള്ളിയത്ത് കാര്‍മികനാകും.

27നു പുതുഞായറാഴ്ച താഴത്തെപള്ളിയില്‍ രാവിലെ 5.30നും ഏഴിനും 8.30നും വിശുദ്ധകുര്‍ബാന. 10.30ന് ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്ക് ഫാ. ജോഷി കളപ്പറമ്പത്ത് മുഖ്യകാര്‍മികനാകും. സത്യദീപം ചീഫ് എഡിറ്റര്‍ ഫാ. വര്‍ഗീസ് തൊട്ടിയില്‍ വചനസന്ദേശം നല്‍കും. വൈകുന്നേരം ആറിനു വിശുദ്ധ കുര്‍ബാന, പ്രസംഗം. കുരിശുമുടിയില്‍ രാത്രി 12നും 7.30നും വിശുദ്ധ കുര്‍ബാന, 9.30നു ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്ക് എറണാകുളം-അങ്കമാലി അതിരൂപത ചാന്‍സിലര്‍ ഫാ. വര്‍ഗീസ് പൊട്ടക്കല്‍ മുഖ്യകാര്‍മികനാകും. തുടര്‍ന്ന് പ്രസംഗം, പ്രദക്ഷിണം. എട്ടാമിടം തിരുനാള്‍ മേയ് രണ്ടുമുതല്‍ നാലുവരെ ആഘോഷിക്കും. താഴത്തെപള്ളിയില്‍ പൊന്‍കുരിശ് എഴുന്നള്ളിപ്പിനും അടിമയ്ക്കും സൌകര്യം ഉണ്ടാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.