ബോബി ചെമ്മണൂര്‍ നയിക്കുന്ന മാരത്തണ്‍ ഇന്നു സമാപിക്കും
ബോബി ചെമ്മണൂര്‍ നയിക്കുന്ന മാരത്തണ്‍ ഇന്നു സമാപിക്കും
Wednesday, April 23, 2014 12:22 AM IST
തിരുവനന്തപുരം: രക്തം നല്‍കൂ ജീവന്‍ രക്ഷിക്കൂ എന്ന സന്ദേശവുമായി ബോബി ഫ്രണ്ട്സ് രക്തബാങ്ക് രൂപീകരിക്കാന്‍ കാസര്‍ഗോഡ് നിന്നും ആരംഭിച്ച ബോബി ചെമ്മണൂര്‍ നയിക്കുന്ന മാരത്തണ്‍ ഇന്നു തിരുവനന്തപുരത്തു സമാപിക്കും.

വൈകുന്നേരം അഞ്ചിന് സെന്‍ട്രല്‍ സ്റേഡിയത്തില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍, ഒ.എന്‍.വി കുറുപ്പ്, അടൂര്‍ ഗോപാലകൃഷ്ണന്‍, എം.ടി. വാസുദേവന്‍ നായര്‍ തുടങ്ങി സാമൂഹ്യ, രാഷ്ട്രീയ,സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുക്കും.

ആയിരം കുടുംബങ്ങള്‍ക്കുള്ള സഹായധനവിതരണവും ചടങ്ങിനോടനുബന്ധിച്ചു നടക്കും. രക്തദാന സമ്മതപത്രം പൂരിപ്പിച്ചു നല്‍കുന്നവരില്‍ നിന്നു നറുക്കിട്ടെടുക്കുന്ന 812 പേര്‍ക്ക് മറഡോണ ഗോള്‍ഡ് കോയിന്‍ സമ്മാനമായി നല്‍കും.


കഴിഞ്ഞദിവസം തിരുവനന്തപുരം ജില്ലയില്‍ പ്രവേശിച്ച മാരത്തണിന് ഓരോ സ്ഥലത്തും മികച്ച വരവേല്‍പ്പാണ് ലഭിച്ചിരുന്നത്. വെമ്പായത്തുനിന്നു രാവിലെ 9.30 ന് ആരംഭിച്ച മാരത്തണ്‍ കന്യാകുളങ്ങര, വട്ടപ്പാറ, മണ്ണന്തല, പരുത്തിപ്പാറ വഴി വൈകുന്നേരം ആറോടെ കേശവദാസപുരത്തു സമാപിച്ചു.

ഇന്നു വൈകുന്നരം 4.30 ന് കേശവദാസപുരത്തുനിന്ന് ആരംഭിക്കുന്ന മാരത്തണ്‍ അഞ്ചോടെ സെന്‍ട്രല്‍ സ്റേഡിയത്തിലെത്തും. ബോബി ചെമ്മണൂര്‍ സമാപനസമ്മേളന വേദിയിലേക്ക് ഓടിക്കയറുന്നതോടെ 812 കിലോമീറ്റര്‍ നീണ്ട മാരത്തണിനു സമാപനമാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.