കറുകടം കൊലപാതകം: ബിജെപി നേതാവടക്കം പത്തു പ്രതികള്‍, അഞ്ചുപേര്‍ റിമാന്‍ഡില്‍
കറുകടം കൊലപാതകം: ബിജെപി നേതാവടക്കം പത്തു പ്രതികള്‍, അഞ്ചുപേര്‍ റിമാന്‍ഡില്‍
Monday, April 21, 2014 11:23 PM IST
കോതമംഗലം: കറുകടം കൊലപാതക കേസില്‍ ബിജെപി നേതാവടക്കം അഞ്ചു പേര്‍ കൂടി പ്രതിപ്പട്ടികയിലുള്ളതായി പോലീസ് പത്രസമ്മേളനത്തില്‍ അറിയിച്ചു. അറസ്റിലായ മറ്റു പ്രതികളുടെ മൊഴിയില്‍നിന്നാണു കൂടുതല്‍ പ്രതികളുടെ വിവരം വ്യക്തമായത്. ഇതോടെ കേസില്‍ പത്തു പേര്‍ പ്രതിസ്ഥാനത്തുണ്ട്. മുഖ്യ പ്രതിയടക്കം അഞ്ചു പേരെ ഇടുക്കി മാങ്കുളം ഭാഗത്തുനിന്നു ശനിയാഴ്ച രാത്രി പോലീസ് അറസ്റ് ചെയ്തിരുന്നു. മറ്റു പ്രതികള്‍ ഒളിവിലാണ്. കറുകടം മാവിന്‍ചുവട് പുളിക്കല്‍ സുബ്രഹ്മണ്യന്റെ മകന്‍ കലേഷ് (36) കഴിഞ്ഞ വ്യാഴാഴ്ചയാണു കൊല്ലപ്പെട്ടത്. കേസിലെ മുഖ്യപ്രതി വെണ്ടുവഴി പുത്തന്‍പുര വീട്ടില്‍ അന്‍വര്‍ (25), കൂട്ടുപ്രതികളായ കറുകടം മൂലംകുഴി അലക്സ് ജോസ് (കണ്ണന്‍-23), അന്‍വറിന്റെ ബന്ധുക്കളായ കറുകടം മാവിന്‍ചുവട് ലക്ഷംവീട് കോളനി പുത്തന്‍പുര വീട്ടില്‍ ഇരട്ടകളായ ഷാജഹാന്‍ (19), സബ്ജഹാന്‍ (19), മാവിന്‍ചുവട് ഇളമനയില്‍ അഖില്‍ (ചളുക്ക് അഖില്‍-19) എന്നിവരാണ് അറസ്റിലായത്.

മുഖ്യപ്രതി അന്‍വറാണ് ബിജെപി ന്യൂനപക്ഷ മോര്‍ച്ച ജില്ലാ സെക്രട്ടറി കറുകടം റെജിയെന്ന് അറിയപ്പെടുന്ന റെജി മാത്യുവിന്റെ പങ്കിനെക്കുറിച്ചു മൊഴി നല്‍കിയതെന്നു പോലീസ് പറഞ്ഞു. കൃത്യം നടത്തിയശേഷം പ്രതികള്‍ക്കു രക്ഷപ്പെടാന്‍ വാഹനവും താമസവും ഒരുക്കിയവരാണു മറ്റു പ്രതികള്‍. മാങ്കുളം സ്വദേശികളായ മിര്‍ഷിദ്, ഷെമീര്‍, അറസ്റിലായ ഇരട്ടകളുടെ പ്രായപൂര്‍ത്തിയാകാത്ത സഹോദരന്‍ എന്നിവരാണു മറ്റു പ്രതികള്‍. ഇരട്ടകളുടെ സഹോദരനാണു കൃത്യം നടത്താന്‍ ക്രാഷ് ഗാര്‍ഡ് മുഖ്യപ്രതിക്കു കൊണ്ടുവന്നു കൊടുത്തത്. കൂടുതല്‍ പ്രതികള്‍ കൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുണ്േടായെന്നു പോലീസ് അന്വേഷിച്ചു വരുന്നു.


റൂറല്‍ എസ്പി സതീഷ് ബിനോ, ഡിവൈഎസ്പി ആന്റണി തോമസ് എന്നിവരുടെ നിര്‍ദേശപ്രകാരം നാല് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തിയത്. കോതമംഗലം സിഐ ജി.ഡി. വിജയകുമാര്‍, എസ്ഐമാരായ സിബി തോമസ്, രാജു മാധവന്‍, എന്‍.മോഹനന്‍, കെ. ഉണ്ണികൃഷ്ണന്‍, സിപിഒമാരായ ബിനു, കെ.എം. അനില്‍, സാജു, ജോബി, ഷിബി, ശശി എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

കറുകടം മേഖലയില്‍ പെട്രോളിംഗിന് ഫ്ളൈയിംഗ് സ്ക്വാഡിനേയും മൂന്നു ഭാഗങ്ങളില്‍ രാത്രികാല ബീറ്റും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ ഭാഗത്ത് ഓടുന്ന വാഹന ഡ്രൈവര്‍മാരുടെയും അന്യസംസ്ഥാന തൊഴിലാളികളുടെയും വാടക കാറുകളുടെയും വിവരങ്ങളും പോലീസ് ശേഖരിച്ചു വരികയാണ്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.