കാഞ്ഞിരക്കാട് വളവുകളില്‍ ഇന്നലെയും വാഹനാപകടം
Sunday, April 20, 2014 12:52 AM IST
പെരുമ്പാവൂര്‍: കഴിഞ്ഞ വെള്ളിയാഴ്ച വാഹനാപകടത്തില്‍ രണ്ടു തീര്‍ഥാടകള്‍ മരിച്ചതിനു പിന്നാലെ ഇന്നലെയും ഇതേ സ്ഥലത്ത് വീണ്ടും അപകടമുണ്ടായി. പോലീസ് ക്വാര്‍ട്ടേഴ്സിനു സമീപം ബൈക്കില്‍ ലോറിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിനു ഗുരുതരമായി പരിക്കേറ്റു. ഇന്നലെ ഉച്ചകഴിഞ്ഞു രണ്േടാടെയായിരുന്നു സംഭവം. ബൈക്കില്‍ ഇടിച്ചശേഷം നിര്‍ത്താതെ പോയ ലോറി നാട്ടുകാര്‍ പിന്തുടര്‍ന്നു പിടികൂടി. യുവാവിനെ അങ്കമാലി എല്‍എഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.