മീനച്ചില്‍ എസ്എന്‍ഡിപി യൂണിയന്‍ ക്ഷേത്രങ്ങളില്‍ ഷര്‍ട്ട് ധരിച്ചു പ്രവേശിക്കാം
Sunday, April 20, 2014 12:44 AM IST
പാലാ: ക്ഷേത്രങ്ങളില്‍ ദര്‍ശനത്തിനെത്തുന്ന പുരുഷന്മാര്‍ അണിഞ്ഞിരിക്കുന്ന ഷര്‍ട്ട് ഊരണമെന്ന ആചാരം മീനച്ചില്‍ എസ്എന്‍ഡിപി യൂണിയനു കീഴിലുള്ള ക്ഷേത്രങ്ങളില്‍ നിര്‍ത്തലാക്കി. യൂണിയന്റെ കീഴിലുള്ള നാല്പതോളം ക്ഷേത്രങ്ങളിലാണു പാരമ്പര്യമായി പുലര്‍ത്തിവന്ന ആചാരം നിര്‍ത്തലാക്കാന്‍ കഴിഞ്ഞദിവസം ചേര്‍ന്ന ഭാരവാഹികളുടെ സംയുക്തയോഗം തീരുമാനമെടുത്തത്. യൂണിയനു കീഴിലെ എല്ലാ ക്ഷേത്രങ്ങളിലും പുരുഷന്മാര്‍ക്ക് ഇനി ഷര്‍ട്ട് ധരിച്ചു ദര്‍ശനം നടത്താമെന്നു യൂണിയന്‍ സെക്രട്ടറി കെ.എം. സന്തോഷ്കുമാര്‍ പറ ഞ്ഞു.

അടുത്തയിടെ തീക്കോയി ആച്ചൂക്കാവ് ദേവീക്ഷേത്ര സമര്‍പ്പണത്തിനെത്തിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, ക്ഷേത്രങ്ങളിലെ ഷര്‍ട്ടൂരല്‍ ആചാരത്തെ നിരുത്സാഹപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്തിരുന്നു. മേടം ഒന്നുമുതല്‍ ആച്ചുക്കാവ് ക്ഷേത്രത്തില്‍ പുരുഷന്മാര്‍ക്ക് ഷര്‍ട്ട് ധരിച്ച് ദര്‍ശനം നടത്താന്‍ യൂണിയന്‍ അനുവാദം നല്‍കുകയും ഭക്തര്‍ ഇതു പ്രകാരം ദര്‍ശനം നടത്തുകയും ചെയ്തിരു ന്നു. ഇതിന്റെ ചുവടുപിടിച്ചാണ് യൂണിയനു കീഴിലെ മുഴുവന്‍ ക്ഷേത്രങ്ങളില്‍ നിന്നും ഷര്‍ട്ടൂരല്‍ ആചാരം ഒഴിവാക്കി ഭക്തര്‍ക്ക് ദര്‍ശനത്തിന് അനുമതി നല്‍കാന്‍ യൂണിയന്‍, ശാഖാ ഭാരവാഹികളുടെ സംയുക്തയോഗം ഐകകണ്േഠ്യന തീരു മാനമെടുത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.