യന്ത്രം റെഡി; ഇനി മണിക്കൂറില്‍ 1,650 തേങ്ങയുടയ്ക്കാം
യന്ത്രം റെഡി; ഇനി മണിക്കൂറില്‍ 1,650 തേങ്ങയുടയ്ക്കാം
Sunday, April 20, 2014 12:38 AM IST
തളിപ്പറമ്പ്: മ ണിക്കൂറില്‍ 1,650 തേങ്ങ വ രെ ഉടച്ചെടുക്കാന്‍ സാധിക്കുന്ന യന്ത്രം പുറത്തിറങ്ങി. കോക്കനട്ട് ഷെ ല്‍ കട്ടിംഗ് മെഷീന്‍ എന്നു പേരിട്ട ഈ യന്ത്രം ചെങ്ങന്നൂര്‍ കല്ലിശേരി സ്വദേശിയും തളിപ്പറമ്പില്‍ താമസ ക്കാരനുമായ ബിനു പി. മാത്യുവാണു രൂപകല്പന ചെയ്തത്. നാലടി ഉയരത്തിലുള്ള യന്ത്രത്തില്‍ തേങ്ങ ഒരേ വലുപ്പത്തില്‍ രണ്ടായി പിളര്‍ത്തിയെ ടുക്കാനാവുമെന്നതാണു പ്രത്യേകത.

ചിന്നിച്ചിതറുകയോ വ്യത്യസ്ത വലുപ്പത്തില്‍ ആവുകയോ ചെയ്യില്ല. എത്ര വലിപ്പമുള്ള തേങ്ങയും മധ്യഭാഗത്തുവച്ചു പിളര്‍ന്നു പുറത്തേക്കു വീഴും. ഒരു എച്ച്പിയില്‍ പ്രവര്‍ത്തിക്കുന്ന ഈ യന്ത്രത്തില്‍ കറങ്ങിക്കൊണ്ടിരിക്കുന്ന പ്ളാറ്റ്ഫോമിലെ വളയത്തില്‍ തേങ്ങ വച്ചുകൊടുക്കുകയാണു ചെയ്യുന്നത്.ഇരുവശങ്ങളിലുമുള്ള ദ്വാരത്തിലൂടെ മുറിഞ്ഞ തേങ്ങകള്‍ പുറത്തേ ക്കു വീഴും.


മോട്ടോറിന്റെ സ്പീഡ് കൂട്ടിയാല്‍ മണിക്കൂറില്‍ 1,700 തേങ്ങകള്‍ വരെ പൊട്ടിച്ചെടുക്കാം. എട്ടുമണിക്കൂര്‍ കൊ ണ്ടു ശരാശരി 12,000 തേങ്ങ ഇത്തരത്തില്‍ ഉടയ്ക്കാമെന്നു ബി നു പി. മാ ത്യു അവകാശപ്പെട്ടു. 80,000 രൂപയോളം യന്ത്രനിര്‍മാണത്തിനു ചെലവുവന്നിട്ടുണ്െടന്നും വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മിക്കുമ്പോള്‍ ചെലവ് കുറച്ചുകൊണ്ടുവരാന്‍ സാധിക്കുമെന്നും ബിനു പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.