ഷാനിമോള്‍ക്കെതിരേ ആലപ്പുഴ ഡിസിസി
ഷാനിമോള്‍ക്കെതിരേ ആലപ്പുഴ ഡിസിസി
Friday, April 18, 2014 10:50 PM IST
ആലപ്പുഴ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതിന്റെ പേരില്‍ പ്രചാരണത്തില്‍നിന്നു മാറി നിന്നുവെന്ന് ആരോപിക്കപ്പെട്ട ഷാനിമോള്‍ ഉസ്മാനെതിരേ ജില്ലാ കോണ്‍ഗ്രസ് നേതൃത്വം കെപിസിസിക്കു പരാതി നല്കി.

ഷാനിമോള്‍ വിഭാഗം ആലപ്പുഴയില്‍ കെ.സി. വേണുഗോപാലിനെതിരെ പ്രവര്‍ത്തിച്ചുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടാണു സമര്‍പ്പിച്ചിരിക്കുന്നതെന്നാണ് സൂചന. ഡിസിസി പ്രസിഡന്റ് എ.എ ഷുക്കൂറാണു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്.

കഴിഞ്ഞ ദിവസം നടന്ന അവലോകന യോഗത്തിലും ഷാനിമോള്‍ക്കെതിരേ വിമര്‍ശനമുണ്ടായിരുന്നു. മുന്‍ എഐസിസി സെക്രട്ടറി ഷാനിമോളെ വിവിധ സീറ്റുകളില്‍ പരിഗണിച്ചിരുന്നെങ്കിലും ഒരിടത്തും സീറ്റു നല്കിയിരുന്നില്ല.


സീറ്റു ലഭിക്കാത്തതിന്റെ പേരില്‍ ഷാനിമോള്‍ ഹൈക്കമാന്‍ഡിനു പരാതിയും നല്കിയിരുന്നതായും അറിയുന്നു.

വേണുഗോപാലിനെ പരാജയപ്പെടുത്താന്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.