പൊന്‍കുന്നം സബ്ജയിലില്‍ റിമാന്‍ഡ് പ്രതി ജീവനൊടുക്കാന്‍ ശ്രമിച്ചു
പൊന്‍കുന്നം സബ്ജയിലില്‍ റിമാന്‍ഡ് പ്രതി ജീവനൊടുക്കാന്‍ ശ്രമിച്ചു
Friday, April 18, 2014 10:53 PM IST
പൊന്‍കുന്നം: സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതി കഴുത്തില്‍ ബ്ളേഡ് വരഞ്ഞു ജീവനൊടുക്കാന്‍ ശ്രമിച്ചു. എരുമേലി മണിപ്പുഴ വട്ടോംകുഴി മറ്റത്തില്‍ മൂര്‍ഖന്‍ ജോയി എന്നറിയപ്പെടുന്ന ജോയി (48)യാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. കഴുത്തിനു പിന്നില്‍ ചെറിയ മുറിവുണ്ടായതിനെത്തുടര്‍ന്നു കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലേക്കും പിന്നീടു കോട്ടയം മെഡിക്കല്‍ കോളജിലേക്കും മാറ്റി.

കഴിഞ്ഞ ദിവസം ജോയി സെല്ലില്‍ തല ഭിത്തിയില്‍ ഇടിച്ചും ബ്ളേഡ്കൊണ്ടു കഴുത്തില്‍ പോറിയും ആത്മഹത്യാശ്രമം നടത്തിയതിനാല്‍ കോടതിയുടെ അനുമതിയുടെ കോട്ടയം സബ്ജയിലിലേക്കു മാറ്റാന്‍ തീരുമാനിച്ചിരുന്നു. ഇതിനെത്തുടര്‍ന്നു കോട്ടയത്തുനിന്നു ജോയിയെ കൊണ്ടുപോകാന്‍ രണ്ടു പോലീസുകാര്‍ ഉത്തരവുമായി എത്തി. ഇതിനിടെയാണു ജോയി വീണ്ടും ബ്ളേഡുകൊണ്ടു കഴുത്തില്‍ വരഞ്ഞത്. ഉടന്‍ തന്നെ ഇയാളെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലും പിന്നീടു കോട്ടയത്തും എത്തിക്കുകയായിരുന്നു.


നിരവധി മോഷണക്കേസുകളില്‍ പ്രതിയായ ജോയി പൊന്‍കുന്നം സബ്ജയിലിലെ സ്ഥിരം തടവുകാരനാണ്. അടുത്തിടെ, കഞ്ചാവ്കേസില്‍ കറുകച്ചാല്‍ പോലീസ് അറസ്റ് ചെയ്ത ജോയിയെ പൊന്‍കുന്നം സബ് ജയിലിലില്‍ റിമാന്‍ഡ് ചെയ്തിരിക്കുകയായിരുന്നു.

കഴിഞ്ഞ ആഴ്ച സബ് ജയിലില്‍ ജീവനൊടുക്കാന്‍ ശ്രമം നടത്തിയതിനു ജോയിക്കെതിരേ കേസെടുത്തിട്ടുണ്െടന്നും സ്ഥിരം കുറ്റവാളിയായ ഇയാളുടെ കൈയില്‍ ബ്ളേഡ് ലഭിച്ച സാഹചര്യത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും പൊന്‍കുന്നം എസ്ഐ കെ.ആര്‍. മോഹന്‍ദാസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.