മൂന്നു ബൂത്തുകളില്‍ 23നു റീ പോളിംഗ്
Thursday, April 17, 2014 12:19 AM IST
തിരുവനന്തപുരം: എറണാകുളം, വയനാട്, ആലത്തൂര്‍ മണ്ഡലങ്ങളിലെ ഓരോ ബൂത്തിലും 23ന് റീ പോളിംഗ് നടത്താന്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ തീരുമാനിച്ചു. എറണാകുളം കളമശേരി പാലിയംകര ഗവ, പോളിടെക്നിക്കിലെ ബൂത്ത് നമ്പര്‍ 1218, ആലത്തൂര്‍ വടക്കാംചേരി പറളിക്കാട് ജിയുപിഎസിലെ 19-ാംനമ്പര്‍ ബൂത്തിലും വയനാട് തിരുവമ്പാടി മാലോരം ഗവ. മാപ്പിള എല്‍പിഎസിലെ 24-ാം നമ്പര്‍ ബൂത്തിലുമാണ് റീ പോളിംഗ് നടക്കുന്നത്. രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണു പോളിംഗ്. വോട്ടിംഗ് യന്ത്രത്തിന്റെ തകരാര്‍, കള്ളവോട്ടുമായി ബന്ധപ്പെട്ടുള്ള പരാതികള്‍ എന്നിവയെത്തുടര്‍ന്നാണു റീ പോളിംഗ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.