വിഷുക്കണി ദര്‍ശനത്തിനു ശബരിമലയില്‍ വന്‍തിരക്ക്
വിഷുക്കണി ദര്‍ശനത്തിനു ശബരിമലയില്‍ വന്‍തിരക്ക്
Thursday, April 17, 2014 11:22 PM IST
ശബരിമല: വിഷുക്കണി ദര്‍ശനത്തിനു ശബരിമല ക്ഷേത്രത്തില്‍ വന്‍തിരക്ക്. ചൊവ്വാഴ്ച പുലര്‍ച്ചെ നട തുറക്കുന്നതും കാത്ത് അയ്യപ്പഭക്തരുടെ നീണ്ടനിരയാണ് സന്നിധാനത്തുണ്ടായിരുന്നത്.

പുലര്‍ച്ചെ നാലുമുതല്‍ ഏഴുവരെയായിരുന്നു വിഷുക്കണി ദര്‍ശനം. ദര്‍ശനത്തിനെത്തിയ അയ്യപ്പഭക്തര്‍ക്കു തന്ത്രി കണ്ഠര് മഹേശ്വരും മേല്‍ശാന്തി നാരായണന്‍ നമ്പൂതിരിയും വിഷുക്കൈനീട്ടവും നല്‍കി. മാളികപ്പുറം ക്ഷേത്രത്തിലും വിഷുക്കണി ദര്‍ശനത്തിനു സൌകര്യമുണ്ടായിരുന്നു. അയല്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള അയ്യപ്പഭക്തര്‍ ഉള്‍പ്പെടെയാണു ദര്‍ശനത്തിനായി എത്തിയിരുന്നത്. നെയ്യഭിഷേകം ഉള്‍പ്പെടെയുള്ള പൂജകളും ഉണ്ടായിരുന്നു. ദേവസ്വം ബോര്‍ഡ് മെംബര്‍ സുഭാഷ് വാസു, കമ്മീഷണര്‍ പി.വേണുഗോപാല്‍, ചലച്ചിത്രനടന്‍ പൃഥ്വിരാജ് എന്നിവരും സന്നിധാനത്തുണ്ടായിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.