ഗുണ്ടര്‍ട്ടിനു മുമ്പു മലയാള വ്യാകരണമുണ്ടാക്കിയ ബ്രിട്ടീഷുകാരന്റെ മകന്റെ ശവക്കല്ലറ തലശ്ശേരിയില്‍ കണ്െടത്തി
ഗുണ്ടര്‍ട്ടിനു മുമ്പു മലയാള വ്യാകരണമുണ്ടാക്കിയ ബ്രിട്ടീഷുകാരന്റെ മകന്റെ ശവക്കല്ലറ തലശ്ശേരിയില്‍ കണ്െടത്തി
Thursday, April 17, 2014 10:53 PM IST
നവാസ് മേത്തര്‍

തലശേരി: ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ട് ഇംഗ്ളീഷ്-മലയാളം നിഘണ്ടു തയാറാക്കുന്നതിന് അരനൂറ്റാണ്ടു മുമ്പുതന്നെ മലയാള വ്യാകരണ ഗ്രന്ഥത്തിന്റെ കൈയെഴുത്തു പ്രതി തയാറാക്കിയ ബ്രിട്ടീഷുകാരന്റെ മകന്റെ ശവക്കല്ലറ തലശേരി യില്‍ കണ്െടത്തി. എഫ്. സ്പ്രിംഗ് എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥന്റെ പത്തു മാസം പ്രായമുള്ള മകന്റെ സിലിണ്ടര്‍ ആകൃതിയിലുള്ള ശവക്കല്ലറയാണു തലശേരി കോട്ടയ്ക്കു പിന്‍വശമുള്ള ഇംഗ്ളീഷ് പള്ളിയുടെ സെമിത്തേരിയില്‍ കണ്െടത്തിയത്.

മലബാറിന്റെ ആസ്ഥാനമായിരുന്ന തലച്ചേരിത്തുക്കിടി എന്ന തലശേരിയില്‍ കോളനി വാഴ്ച ഉറയ്ക്കുന്ന കാലഘട്ടത്തില്‍ നാട്ടുരാജാക്കന്മാര്‍, പ്രമാണിമാര്‍, കമ്പനികാര്യക്കാരായ ഉദ്യോഗസ്ഥര്‍ എന്നിവര്‍ അയയ്ക്കുന്ന ഹര്‍ജികള്‍ക്കു ഇംഗ്ളീഷ് കമ്പനി അധികാരികള്‍ നല്‍കുന്ന മറുപടികള്‍ മലയാളത്തിലാക്കി കൊടുത്തിരുന്ന ഉദ്യോഗസ്ഥനായിരുന്നു എഫ്. സ്പ്രിംഗ്. 1820 നവംബര്‍-1821 സെപ്റ്റംബര്‍, സണ്‍ ഓഫ് എഫ്. സ്പ്രിംഗ് എന്നു കല്ലറയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 1821 വരെ എഫ്. സ്പ്രിംഗ് തലശേരി കോട്ടയില്‍ പ്രവര്‍ത്തിച്ചിരുന്നതായി രേഖകള്‍ പറയുന്നു.

റോമന്‍ ശൈലിയില്‍ സിലിണ്ടര്‍ ആകൃതിയില്‍ നിര്‍മിച്ചിട്ടുള്ള സ്പ്രിംഗിന്റെ മകന്റെ കല്ലറ ചരിത്രാന്വേഷകനും ടൂറിസം ഗൈഡുമായ എന്‍.ആര്‍. അജയകുമാറാണു യൂറോപ്യന്‍ ടൂറിസ്റ്റുകളുടെ സഹായത്തോടെ കണ്െടത്തിയത്. കല്ലറയിലെ ഗ്രാനൈറ്റില്‍ റോമന്‍ ലിപികളില്‍ എഴുതിയിട്ടുള്ള രേഖകള്‍ വിദേശ ടൂറിസ്റുകളെ കൊണ്ടാണു വായിപ്പിച്ചെടുത്തത്.


1799 ല്‍ സ്പ്രിംഗ് മലയാളത്തിലെഴുതിയ കൈപ്പുസ്തകമായിരുന്നു മലയാള വ്യാകരണ ഗ്രന്ഥം. ഇതു മലയാളത്തിലെഴുതിയ ആദ്യഭാഷാ ഗ്രന്ഥങ്ങളില്‍ ഒന്നായി ചരിത്രകാരനായ എ. ശ്രീധരമേനോന്റെ കേരള ചരിത്രം എന്ന ഗ്രന്ഥത്തിലെ 399 ാം പേജില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈസ്റിന്ത്യാ കമ്പനിയില്‍ ജോലി ചെയ്തിരുന്ന യൂറോപ്യന്‍ ഉദ്യോഗസ്ഥര്‍ക്കു മലയാളഭാഷ സഹായിയായിട്ടാണ് ഈ ഗ്രന്ഥം രചിച്ചതെന്നു ചരിത്രരേഖകളില്‍ പറയുന്നു.

1851ലാണു ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ട് കല്ലച്ചില്‍ മലയാള വ്യാകരണം പ്രസിദ്ധീകരിച്ചത്. തലച്ചേരി രേഖകളില്‍ സ്പ്രിംഗ് മലയാളഭാഷയ്ക്കു നല്‍കിയ സംഭാവനകളെക്കുറിച്ചു കൂടുതല്‍ വ്യക്തമാക്കിയിട്ടുണ്ട്. ഡോ.സ്കറിയ സക്കറിയ ജര്‍മനിയിലെ ട്യൂബിംഗ് സര്‍വകലാശാലയില്‍നിന്നു കണ്െടത്തിയ 1796-1804 കാലഘട്ടത്തിലെ 1429 കത്തുകളിലെ അന്യായം, ഹര്‍ജി, കല്‍പ്പന, കരാര്‍, തരക്, ഓല, സങ്കടം എന്നീ വാക്കുകളില്‍ എഫ്. സ്പ്രിംഗിന്റെ മലയാള വ്യാകരണ ഗ്രന്ഥത്തിന്റെ ഭാഷാ ഉപയോഗം തിരിച്ചറിയാന്‍ സാധിച്ചിട്ടുണ്െടന്നു ചരിത്രകാരന്മാര്‍ ചൂണ്ടിക്കാട്ടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.