ജീവനക്കാരുടെ പണിമുടക്കിനെതിരെ ടാങ്കര്‍ ഉടമകള്‍ കോടതിയെ സമീപിക്കും
Tuesday, April 15, 2014 12:29 AM IST
കൊച്ചി: പാചകവാതക ടാങ്കര്‍ ലോറി ജീവനക്കാര്‍ 19 മുതല്‍ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്കിനെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ ടാങ്കര്‍ ഉടമകളുടെ സംഘടനയായ ഓള്‍ കേരള എല്‍പിജി ട്രാന്‍സ്പോര്‍ട്ടേഴ്സ് അസോസിയേഷന്‍ തീരുമാനിച്ചു. ശമ്പളവര്‍ധന ആവശ്യപ്പെട്ടാണു പണിമുടക്ക്. ഈ വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ പ്രശ്നം ലേബര്‍ കോടതിക്കു കൈമാറണമെന്നും അസോസിയേഷന്‍ തൊഴില്‍ വകുപ്പിനോട് ആവശ്യപ്പെട്ടു.

ട്രക്ക് ജീവനക്കാരുടെ സംഘടനയായ കേരള സ്റേറ്റ് ടാങ്കര്‍ വര്‍ക്കേഴ്സ് യൂണിയനുമായി (സിഐടിയു) മൂന്നു വര്‍ഷത്തെ സേവന- വേതന കരാറാണു നിലനിന്നിരുന്നത്. ഇത് കഴിഞ്ഞ ഡിസംബര്‍ 31ന് അവസാനിച്ചു. തുടര്‍ന്ന് 17 ആവശ്യങ്ങളുന്നയിച്ചു തൊഴിലാളി യൂണിയന്‍ ഉടമകള്‍ക്കു നോട്ടീസ് നല്‍കി. ഇതുപ്രകാരം നടന്ന അനുരഞ്ജന ചര്‍ച്ചകളില്‍ 10, 20, 30 ശതമാനം എന്ന ക്രമത്തില്‍ ആദ്യ മൂന്നു വര്‍ഷങ്ങളിലായി വേതന വര്‍ധന നല്‍കാമെന്ന് ഉറപ്പു നല്‍കിയതായും ഉടമകള്‍ പറയുന്നു. എന്നാല്‍, തൊഴിലാളികള്‍ വിട്ടുവീഴ്ചയ്ക്കു തയാറാകാത്തതിനാല്‍ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.