കേരളാ എന്‍ട്രന്‍്സ് പരീക്ഷ 21 മുതല്‍, ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി
Tuesday, April 15, 2014 12:27 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: സംസ്ഥാന പ്രവേശന കമ്മീഷണര്‍ നടത്തുന്ന എന്‍ജിനിയറിംഗ്, മെഡിക്കല്‍ പ്രവേശന പരീക്ഷകള്‍ 21 മുതല്‍ 23 വരെ നടക്കും. എന്‍ജിനിയറിംഗ് പ്രവേശന പരീക്ഷ 21, 22 തീയതികളിലും മെഡിക്കല്‍ പ്രവേശന പരീക്ഷ 23 നുമാണ് നടക്കുന്നത്. പരീക്ഷ നടത്തിപ്പിനുള്ള ക്രമീകരണങ്ങള്‍ അന്തിമഘട്ടത്തിലാണെന്ന് എന്‍ട്രന്‍സ് കമ്മീഷണറേറ്റ് അറിയിച്ചു.

21 നു രാവിലെ 10 മുതല്‍ 12.30 വരെ എന്‍ജിനിയറിംഗ് പ്രവേശന പരീക്ഷയുടെ ഒന്നാം പേപ്പറായ ഫിസിക്സും കെമിസ്ട്രിയുമാണ്. 22 നു രാവിലെ 10 മുതല്‍ 12.30 വരെ രണ്ടാം പേപ്പറായ മാത്തമാറ്റിക്സ് പരീക്ഷ നടക്കും. 23 നു രാവിലെയും ഉച്ചകഴിഞ്ഞുമായാണു മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ രണ്ടു പേപ്പറുകളും. ഒന്നാം പേപ്പറായ കെമിസ്ട്രിയും ഫിസിക്സും ബുധനാഴ്ച രാവിലെ 10 മുതല്‍ 12. 30 വരെയും രണ്ടാം പേപ്പറായ ബയോളജി ഉച്ചകഴിഞ്ഞ 2.30 മുതല്‍ അഞ്ചുമണി വരെയും നടത്തും.

ആദ്യം പ്രസിദ്ധീകരിച്ച ടൈംടേബിള്‍ അനുസരിച്ച് ബയോളജി പരീക്ഷ 24 നായിരുന്നു ക്രമീകരിച്ചിരുന്നത്. എന്നാല്‍, അന്നു മുംബെയില്‍ ലോക്സഭാ തെരഞ്ഞെടുപ്പു നടക്കുന്ന പശ്ചാചത്തലത്തിലാണ് 23 ന് ഉച്ചകഴിഞ്ഞു പരീക്ഷ നടത്താന്‍ എന്‍ട്രന്‍സ് കമ്മീഷണര്‍ തീരുമാനമെടുത്തത്.

മെഡിക്കലില്‍ എംബിബിഎസ്, ബിഡിഎസ്, ബിഎച്ച്എംഎസ്, ബിഎഎംഎസ്, ബിഎസ്എംഎസ് എന്നിവയിലേക്കും അഗ്രിക്കള്‍ച്ചറില്‍ ബിഎസ്സി ( ഓണേഴ്സ്) അഗ്രിക്കള്‍ച്ചര്‍, ബിഎസ്സി (ഓണേഴ്സ്) ഫോറസ്ട്രിയിലും വെറ്റിനറിയില്‍ ബിവിഎസ്്സി ആന്‍ഡ് എ.എച്ച്, ഫിഷറീസില്‍ ബിഎഫ്എസ്്സിയുിലേക്കുമാണ് പ്രവേശന പരീക്ഷ. എന്‍ജിനിയറിംഗില്‍ ബിടെക് ഡിഗ്രി, കേരള സര്‍വകലാശാലയുടെ കീഴിലുള്ള ബിടെക് അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനിയറിംഗ്, ബിടെക് ഫുഡ് എന്‍ജിനിയറിംഗ്, കോഴ്സുകള്‍, കേരളാ വെറ്റിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ബിടെക് ഡയറി സയന്‍സ് ആന്‍ഡ് ടെക്നോളജി കോഴസ് എന്നിവയിലേക്കുമാണ് പ്രവേശന പരീക്ഷ നടത്തുന്നത്.


സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നോക്കം നില്ക്കുന്ന വിഭാഗങ്ങളില്‍പ്പെട്ട (എസ്ഇബിസി) വാര്‍ഷിക മൊത്തവരുമാനം ആറുലക്ഷം രൂപ വരെയുള്ളവര്‍ക്കു എല്ലാ കോഴ്സുകളിലേക്കും അഞ്ചു ശതമാനം മാര്‍ക്ക് ഇളവ് അനുവദിക്കും. അതായത്, ബയോളജി, മാത്തമാറ്റിക്സ് എന്നിവയ്ക്ക് 45 ശതമാനവും ഐച്ഛിക വിഷയങ്ങള്‍ക്കു മൊത്തത്തില്‍ 45 ശതമാനവും. ശാരീരിക വൈകല്യം ഉള്ളവര്‍ക്ക് ബിഡിഎസ് ഒഴികെയുള്ള എല്ലാ കോഴ്സുകളിലേക്കും യോഗ്യതാ പരീക്ഷയ്ക്ക് അഞ്ചു ശതമാനം മാര്‍ക്ക് ഇളവ് ഉണ്ടായിരിക്കും. പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ യോഗ്യതാ പരീക്ഷ വിജയിച്ചാല്‍ മതി. എന്നാല്‍, എസ്സി, എസ്ടി വിഭാഗ വിദ്യാര്‍ഥികളെ എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിലേക്ക് പരിഗണിക്കണമെങ്കില്‍ യോഗ്യതാ പരീക്ഷയില്‍ ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ ഐച്ഛിക വിഷയങ്ങളില്‍ മൊത്തത്തില്‍ 40 ശതമാനം മാര്‍ക്ക് നേടിയിരിക്കണം.

പ്രവേശന പരീക്ഷയ്ക്കായി അപേക്ഷിച്ച നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡുകള്‍ പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്സൈറ്റായ ംംം.രലല.സലൃമഹമ.ഴ്ീ.ശി നിന്നു ഡൌണ്‍ലോഡ് ചെയ്ത് പ്രിന്റ് ഔട്ട് എടുക്കണം. അഡ്മിറ്റ് കാര്‍ഡ് പരീക്ഷാദിവസം പരീക്ഷാ ഹാളില്‍ ഹാജരാക്കേണ്ടതാണ്. അഡ്മിറ്റ് കാര്‍ഡ് തപാല്‍ മുഖാന്തിരം അയയ്ക്കുന്നതല്ല. പരീക്ഷാര്‍ഥികള്‍ക്കു കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ംംം.രലല.സലൃമഹമ.ഴ്ീ.ശി സന്ദര്‍ശിക്കുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.