ഇരട്ടക്കൊലപാതകം: അന്വേഷണം പൂര്‍ത്തിയാക്കി പ്രതിയെ കോടതിയില്‍ ഹാജരാക്കി
Tuesday, April 15, 2014 12:21 AM IST
പറവൂര്‍: വടക്കേക്കര തുരുത്തിപ്പുറം കുനിയന്തോടത്ത് ജോസി (72), ഭാര്യ റോസിലി(68) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി നീണ്ടൂര്‍ മേയ്ക്കാട് ജോഷിയെ പോലീസിന്റെ അന്വേഷണം പൂര്‍ത്തിയാക്കി വീണ്ടും ജുഡീഷല്‍ കസ്റഡിയില്‍ വിട്ടു.

പറവൂര്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതി പ്രതിയെ നേരത്തെ 14 ദിവസം സബ് ജയിലിലേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. കൂടുതല്‍ തെളിവെടുപ്പിനും അന്വേഷണത്തിനുമായി പ്രതിയെ കോടതി ഒരാഴ്ചത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടതാണ്. കൊലപാതകത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന നിഗമനം പോലീസ് സ്ഥീരീകരിച്ചു. കൊല്ലപ്പെട്ട ജോസിന്റെ മകള്‍, ആലുവയില്‍ താമസിക്കുന്ന മരുമകള്‍ പ്രീജ, രണ്ട് അഭിഭാഷകര്‍ എന്നിവരുടെ മൊഴിയെടുത്തിരുന്നു.


കൊല്ലപ്പെട്ടവരുടെ എട്ടുപവനോളം സ്വര്‍ണാഭരണങ്ങളാണ് പ്രതി മോഷ്ടിച്ചത്. മാല മലപ്പുറത്തെ പ്രതിയുടെ വീട്ടിലെ ബാഗില്‍ നിന്നു കണ്െടടുത്തു. സാമ്പത്തിക ബുദ്ധിമുട്ടു മൂലമാണ് കവര്‍ച്ച പ്ളാന്‍ ചെയ്തതെന്നു തെളിഞ്ഞതായി ഡിവൈഎസ്പി വി.കെ. സനല്‍കുമാര്‍ അറിയിച്ചു. റോസിലിയുടെ വളകള്‍ പണയം വച്ച് 15,000 രൂപ വാങ്ങിയ പ്രതി മലപ്പുറത്തെ ഒരു ഹോം അപ്ളയന്‍സ് കടയില്‍ നിന്നു ടിവി, ടേബിള്‍ ഫാന്‍, സണ്‍ ഡയറക്ട് സെറ്റ് അപ് ബോക്സ് എന്നിവ വാങ്ങിയതും കണ്െടടുത്തിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.