പി.കെ. കുഞ്ഞനന്തനെ ഷംസീര്‍ ജയിലില്‍ സന്ദര്‍ശിച്ചു
പി.കെ. കുഞ്ഞനന്തനെ ഷംസീര്‍ ജയിലില്‍  സന്ദര്‍ശിച്ചു
Tuesday, April 15, 2014 12:08 AM IST
കണ്ണൂര്‍: ടി.പി. വധക്കേസില്‍ ശിക്ഷിക്കപ്പെട്ടു കണ്ണൂര്‍ സെന്‍ട്രല്‍ജയിലില്‍ കഴിയുന്ന പി.കെ. കുഞ്ഞനന്തനെ വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ.എന്‍. ഷംസീര്‍ സന്ദര്‍ശിച്ചു. ഇന്നലെ രാവിലെ പതിനൊന്നോടെ ജയിലിലെത്തിയാണു ഷംസീര്‍ കുഞ്ഞനന്തനെ കണ്ടത്. കൂടിക്കാഴ്ച പത്തു മിനിറ്റോളം നീണ്ടുനിന്നു. ടി.പി. വധക്കേസില്‍ ശിക്ഷിക്കപ്പെടുകയും പിന്നീടു സിപിഎമ്മില്‍നിന്നു പുറത്താക്കപ്പെടുകയും ചെയ്ത കെ.സി. രാമചന്ദ്രന്‍ സെന്‍ട്രല്‍ജയിലില്‍ ഉണ്െട ങ്കിലും ഇന്നലെ അദ്ദേഹത്തെ ഷംസീര്‍ കണ്ടില്ല.

തന്റെ മണ്ഡലത്തിലെ അംഗമെന്ന നിലയിലാണു കുഞ്ഞനന്തനെ സന്ദര്‍ശിച്ചതെന്നു ഷംസീര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും സിപിഎം നേതാക്കളായ പി.കെ. ശ്രീമതിയും ഇ.പി. ജയരാജനും കുഞ്ഞനന്തനെ സന്ദര്‍ശിച്ചിരുന്നു. പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനടക്കമുള്ള നേതാക്കള്‍ മുമ്പു പലതവണ കുഞ്ഞനന്തനെയും മറ്റും ജയിലില്‍ സന്ദര്‍ശിച്ചിരുന്നു. അതിനിടെ, കെ.സി. രാമചന്ദ്രനു പുറമേ ടി.പി. വധക്കേസില്‍ ശിക്ഷിക്കപ്പെട്ട പാര്‍ട്ടി അംഗങ്ങളായ കുഞ്ഞനന്തനെയും ട്രൌസര്‍ മനോജിനെയും സിപിഎമ്മില്‍നിന്നു പുറത്താക്കിയേക്കുമെന്നു സൂചനകളുണ്ട്. അതിന്റെ ഭാഗമായാണു നേതാക്കള്‍ ഇവരെ ജയിലില്‍ തുടര്‍ച്ചയായി സന്ദര്‍ശിച്ചു വരുന്നതെന്നും പറയുന്നു. സിപിഎം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗമാണു കുഞ്ഞനന്തന്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.