അഗതികള്‍ക്കൊരു പുത്തനുടുപ്പ്
കോഴിക്കോട്: മദര്‍ തെരേസയുടെ ചരമവാര്‍ഷിക ദിനാചരണത്തോടനുബന്ധിച്ചു കെസിവൈഎം സംസ്ഥാന സമിതി സംഘടിപ്പിച്ച അഗതികള്‍ക്കൊരു പുത്തനുടുപ്പ് പരിപാടി ജില്ലാ കളക്ടര്‍ സി.എ. ലത ഉദ്ഘാടനം ചെയ്തു. മേരിക്കുന്ന് കരുണാഭവന്‍ അഗതിമന്ദിരത്തില്‍ നടന്ന ചടങ്ങില്‍ പാറോപ്പടി മേഖലയിലെ ഇടവകകളില്‍ നിന്ന് ശേഖരിച്ച വസ്ത്രങ്ങള്‍ താമരശേരി രൂപത വികാരി ജനറാള്‍ മോണ്‍. മാത്യു മാവേലില്‍ വിതരണം ചെയ്തു.

കെസിവൈഎം സംസ്ഥാന പ്രസിഡന്റ് ഷിജോ മാത്യു കരിമാത്തി അധ്യക്ഷത വഹിച്ചു. താമരശേരി ഡിവൈഎസ്പി ജയ്സണ്‍ കെ. എബ്രഹാം മദര്‍ തെരേസ അനുസ്മരണ പ്രഭാഷണവും സംസ്ഥാന ഡയറക്ടര്‍ റവ.ഡോ.ജേക്കബ് മാത്യു തിരുവാലില്‍ ആമുഖ പ്രഭാഷണം നടത്തി. ഗായിക മെറിന്‍ ഗ്രിഗറി മുഖ്യാതിഥിയായിരുന്നു.


കെസിവൈഎം രൂപത ഡയറക്ടര്‍ ഫാ. സുബിന്‍ കാവളക്കാട്ട്, ആനിമേറ്റര്‍ സിസ്റര്‍ മരിയറ്റ് എസ്ഡി, പ്രസിഡന്റ് സന്ദീപ് കളപ്പുരയ്ക്കല്‍, ജനറല്‍ സെക്രട്ടറി പ്രിന്‍സ് തോമസ് ആലയ്ക്കല്‍, കോ-ഓര്‍ഡിനേറ്റര്‍ ബിനോയ് അഗസ്റിന്‍ എടക്കര എന്നിവര്‍ പ്രസംഗിച്ചു.