മോന്‍സ് ജോസഫ് എംഎല്‍എയുടെ മകന്‍ നിര്യാതനായി
കടുത്തുരുത്തി:മോന്‍സ് ജോസഫ് എംഎല്‍എയുടെ മകന്‍ ഇമ്മാനുവല്‍ മോന്‍സ് (11) നിര്യാതനായി. മുളന്തുരുത്തി ഗ്ളോബല്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍ ആറാം ക്ളാസ് വിദ്യാ ര്‍ഥിയാണ്. സംസ്കാരം നാളെ രണ്ടിന് കടുത്തുരുത്തി സെന്റ് മേരീസ് താഴത്തുപള്ളിയില്‍. അമ്മ: സോണിയ (കോട്ടയം എസ്എച്ച് മൌണ്ട് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപിക) ചേര്‍ത്തല മാന്തുരുത്തില്‍ കുടുംബാംഗം. ഏക സഹോദരി: മരിയ. (വിദ്യാര്‍ഥിനി മുളന്തുരുത്തി ഗ്ളോബല്‍ ഇന്റര്‍നാഷണല്‍ സ് കൂള്‍). ഇമ്മാനുവലിന്റെ കണ്ണുകള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നേത്ര ബാങ്കിലേക്ക് ദാനം ചെ യ്തു.