സെസ് സ്വര്‍ണക്കടത്ത്: കമ്പനി എംഡിയുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും
കൊച്ചി: മൂല്യവര്‍ധിത ഉത്പന്നമാക്കി കയറ്റുമതി ചെയ്യാനായി കാക്കനാട് പ്രത്യേക സാമ്പത്തിക മേഖലയിലേക്ക് (സെസ്) ഇറക്കുമതി ചെയ്ത സ്വര്‍ണം ആഭ്യന്തര വിപണിയിലേക്കു കടത്തി വന്‍ തോതില്‍ നികുതി വെട്ടിപ്പു നടത്തി എന്ന കേസില്‍ രാജേഷ് എക്സ്പോര്‍ട്സ് മാനേജിംഗ് ഡയറക്ടര്‍ പ്രശാന്ത് ജെ. മേത്തയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തിങ്കളാഴ്ച പരിഗണിക്കും. കേസില്‍ ഡിആര്‍ഐ അറസ്റ് ചെയ്യുമെന്ന സൂചനയെത്തുടര്‍ന്നാണ് പ്രശാന്ത് ജാമ്യാപേക്ഷ നല്കിയത്. കേസില്‍ അറസ്റിലായ കമ്പനി യൂണിറ്റ് മാനേജര്‍മാരായ കോട്ടയം കുളപ്പുറത്ത് ബിജു ഏബ്രഹാം, ബാംഗളൂര്‍ കമ്മനഹള്ളി രാമയ്യ ലെയിനില്‍ ഹരീഷ് ബാബു എന്നിവര്‍ ജുഡീഷല്‍ കസ്റഡിയിലാണ്. ഇവരുടെ ജാമ്യാപേക്ഷ കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.