യുഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം ഇന്ന്
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിനു സെനറ്റ് ഹാളില്‍ നടക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും.

സര്‍ക്കാര്‍ പുതുതായി നടപ്പാക്കുന്ന ആരോഗ്യ പദ്ധതികളുടെ പ്രഖ്യാപനവും മുഖ്യമന്ത്രി നിര്‍വഹിക്കും. മന്ത്രി വി.എസ്. ശിവകുമാര്‍ പദ്ധതി പരിചയപ്പെടുത്തും. മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. മാണി, കെ.പി. മോഹനന്‍, ഷിബു ബേബിജോണ്‍, അനൂപ് ജേക്കബ് എന്നിവര്‍ ആശംസകളര്‍പ്പിക്കും. മന്ത്രി കെ.സി. ജോസഫ് സ്വാഗതം പറയും.